ഈയുഗം ന്യൂസ്
January  19, 2021   Tuesday   08:26:16pm

newswhatsapp

'നേരറിവിന്റെ നക്ഷത്രമാവുക' എന്ന പേരിൽ ഖത്തർ കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റി യൂത്ത് വിംഗ് ലീഡ് സംഘടിപ്പിച്ച വായനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രെയ്‌സ് ബുക്സ് പുറത്തിറക്കിയ എം. ഐ. തങ്ങൾ രചിച്ച 'ന്യൂനപക്ഷ രാഷ്ട്രീയം; ദർശനവും ദൗത്യവും' എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വായനാ മത്സരത്തിന് മികച്ച പ്രതികരണമാണ് മത്സരാർത്ഥികളിൽ നിന്ന് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു.

ഒന്നാം സമ്മാനം നേടിയ ഉമറുൽ ഫാറൂഖ് കപൂർ, രണ്ടാം സമ്മാനം നേടിയ നവാബ് അബ്ദുൽ അസീസ്‌ തലയാട് എന്നിവർക്ക് യഥാക്രമം 25,000, 10,000 ഇന്ത്യൻ രൂപ സമ്മാനമായി നൽകി. മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡന്റ് കെ മുഹമ്മദ് ഈസ സമ്മാനങ്ങൾ വിതരണം ചെയ്തു.

അഹമ്മദ് ഹാഫിസ് പാറയിൽ, ഫസീല പനോളി, ജംസീയ ഇരഞ്ഞിക്കൽ, മുനീർ കെ ഹസ്സൻ, ശ്രീകല ഗോപിനാഥ് ജിനൻ, മുഹമ്മദ് ബഷീർ ഐ പി എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

news

Comments


Page 1 of 0