// // // */ E-yugam


ഈയുഗം ന്യൂസ്
January  19, 2021   Tuesday   03:46:03pm

news



whatsapp

ദോഹ: ഖത്തറിലെ രാജ കുടുംബത്തിൽപ്പെടുന്നവരുടെ സ്വത്ത് വകകൾ ബഹ്റൈൻ സർക്കാർ പിടിച്ചെടുത്തതായി ഗസറ്റ് വിജ്ഞാപനം. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ അമ്മാവൻ ഷെയ്ഖ് ഖാലിദ് ബിൻ നാസർ ബിൻ അബ്ദുള്ള അൽ മിസ്നദിന്റെ മക്കളുടെ പേരിലുള്ള 130 വസ്തുവകകൾ അധികൃതർ പിടിച്ചെടുത്തതായി ബഹ്‌റൈൻ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

സർക്കാർ നടപടിക്ക് നയമപരമായ പരിരക്ഷ നൽകുന്നതിനായാണ് ഗസസ്റ്റ് വിജ്ഞാപനം. ബഹ്റൈനിൻറെ പൊതുമരാമത്ത്, മുൻസിപ്പാലിറ്റി, നഗരാസൂത്രണ വകുപ്പുകൾ ഉൾപ്പെട്ട മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആഭ്യന്തര വകുപ്പിൻറെ നിർദേശമനുസരിച്ച് സർക്കാർ സൌകര്യങ്ങൾ വിപുലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രസ്തുത സ്വത്ത് വകകൾ പിടിച്ചെടുത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം.

നിയമത്തിലെ വകുപ്പുകൾ പ്രകാരം സ്വത്തുടമകൾ ഈ വിജ്ഞാപനത്തെ ഔദ്യോഗിക നോട്ടീസായി കണക്കാക്കണമെന്ന് വിജ്ഞാപനം അനുശാസിക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണങ്ങൾക്കായി ആഭ്യന്തര മന്ത്രാലയത്തിൻറെ മെയിൽ വിലാസത്തിൽ ഉടമസ്ഥർ ബന്ധപ്പെടണമെന്നും വിജ്ഞാപനം വ്യക്തമാക്കി.

ഷെയ്ഖ് തമീമിൻറെ അമ്മാവനും ഷെയ്‌ഖ മോസ ബിൻത് നാസറുടെ സഹോദരനുമാണ് അൽ മിസ്നദ്.

അതേസമയം വിഷയത്തിൽ ഖത്തർ ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടർച്ചയായി ദോഹയെ പ്രകോപിപ്പിക്കുന്ന ശ്രമങ്ങളിലേർപ്പെടുന്ന മനാമയുടെ പുതിയ നീക്കമാണ് സ്വത്ത് കണ്ടുകെട്ടലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഖത്തറും മറ്റ് അറബ് രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി നീണ്ടുനിന്നിരുന്ന തർക്കങ്ങൾ അവസാനിപ്പിച്ചുകൊണ്ടുള്ള അൽ-ഉല കരാർ യാഥാർത്ഥ്യമായെങ്കിലും ഈ തർക്കപരിഹാര ശ്രമങ്ങളെ തള്ളിക്കളയുന്ന സമീപനമാണ് ഖത്തറിനെതിരെ ബഹ്റൈൻ പിന്തുടരുന്നത്.

ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്ന കരാറിനെതിരെ നിഷേധാത്മക മനോഭാവം തുടർന്ന മനാമ നടത്തുന്ന മറ്റൊരു പ്രതിരോധ ശ്രമമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു

Comments


Page 1 of 0