// // // */ E-yugam


ഈയുഗം ന്യൂസ്
January  18, 2021   Monday   04:56:47pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 227 പേർ കൊവിഡ് വൈറസ് ബാധിതരായെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 157 പേർ വൈറസ്ബാധയിൽ നിന്ന് മുക്തി നേടി. ഇതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 144,015 ആയി.

കൊവിഡ് ബാധിച്ച് 85 ഉം 64 ഉം വയസ് പ്രായമുള്ള രണ്ട് പേർ മരിച്ചതായും മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ഇന്ന് പുതുതായി കൊവിഡ് പോസിറ്റീവ് ആയ രോഗികളിൽ 191 പേർ ഖത്തറിനകത്ത് നിന്നുള്ളവരും 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ഖത്തറിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 248 ആയി.

രാജ്യത്ത് ഇതുവരെ 147,504 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്. നിലവിൽ 3,241 പേർ കൊവിഡ് ചികിത്സയിലുമുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,203 പേർ ആദ്യമായി കൊവിഡ് ടെസ്റ്റ് നടത്തി (10,502 പേരാണ് ആകെ ടെസ്റ്റ് ചെയ്തത്). ഖത്തറിൽ ഇതുവരെ നടന്ന ആകെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 1,323,172 ആണ്.

ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് 44 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. കൊവിഡ് ചികിത്സ തേടി ആശുപത്രികളിലുള്ള ആകെ രോഗികളുടെ എണ്ണം 324 ആയി.

ഇന്നലെ ചികിത്സ തേടിയവരിൽ മൂന്ന് പേർ തീവ്ര പരിചരണ വിഭാഗങ്ങളിലാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ആകെ 32 പേർ വിവിധ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളിൽ കൊവിഡ് ചികിത്സയിലുണ്ട്.

Comments


Page 1 of 0