// // // */ E-yugam


ഈയുഗം ന്യൂസ്
January  18, 2021   Monday   02:33:41pm

news



whatsapp

ദോഹ: കൊവിഡ്-19നെതിരായ വാക്സീനിൻറെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് ഏഴ് ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുത്തു കഴിഞ്ഞ്, 7 ദിവസത്തിനുള്ളിലാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

മൈ ഹെൽത്ത് പേഷ്യൻറ് പോർട്ടൽ സന്ദർശിച്ച് വ്യക്തികൾക്ക് അവരുടെ കൊവിഡ് വാക്സീനേഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ സാധിക്കും. രണ്ടാമത്തെ ഡോസും സ്വീകരിച്ചു കഴിയുന്നതോടെ വാക്സീനേഷൻ സർട്ടിഫിക്കറ്റ് പോർട്ടലിൽ ലഭ്യമാവുമെന്നാണ് മന്ത്രാലയം നൽകുന്ന വിവരം. ഏഴ് ദിവസത്തിന് ശേഷം ഇത് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

പേഷ്യൻറ് പോർട്ടലിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ സർട്ടിഫിക്കറ്റുകൾ ലഭിക്കുകയുള്ളൂ.

Comments


Page 1 of 0