ഈയുഗം ന്യൂസ്
January  16, 2021   Saturday   06:15:28pm

newswhatsapp

ഡൽഹി: ഡോ: വി അബ്ദുൽ ലത്തീഫിനെ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നാഷണൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തു.

2008 മുതൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജാതി മത രാഷ്ട്രീയത്തിന് അതീതമായി മനുഷ്യാവകാശ സംരക്ഷണത്തിന് ഊന്നൽ നൽകി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് എച്.ആർ.പി.എം.

സംഘടനയുടെ ദേശിയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ എക്സിക്യൂട്ടീവ് യോഗത്തിൽ ഡോ: അബ്ദുൽ ലത്തീഫിനെ നാഷണൽ സെക്രട്ടറിയായും ദുബായിലെ പ്രസിദ്ധനായ നിയമ ഉപദേശഷ്ഠാവും കൂത്തുപറമ്പ് സ്വദേശിയുമായ അഡ്വ: എ. ഉമർ ഫാറൂഖിനെ ലീഗൽ വിംഗിന്റെ നാഷണൽ ചെയർമാനായും യു എ ഇ യിലെ പ്രമുഖ സാംസ്കാരിക, മാധ്യമ പ്രവർത്തകനുമായ മുനീർ പാണ്ടിയാലയെ ചീഫ്‌ മീഡിയ കോർഡിനേറ്ററായും തെരഞ്ഞെടുത്തു.

കഴിഞ്ഞ 31 വർഷത്തോളമായി യു എ ഇലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായ ഡോ വി അബ്ദുൽ ലത്തീഫ് മലപ്പുറം ജില്ലയിലെ പുതുപ്പറമ്പ് സ്വദേശിയാണ്. കോവിഡ് കാലഘട്ടങ്ങളിലെ തകർന്ന് പോയ ബിസിനെസ്സ് സംരംഭകർക്കും ജോലി നഷ്ടപെട്ടവർക്കും നിയമപരമായ സഹായങ്ങൾ ചെയ്തു ശ്രദ്ധേയനായ ഡോ ലത്തീഫ് നിരവധി പുരസ്‌കാര ജേതാവ് കൂടിയാണ്.

Comments


Page 1 of 0