// // // */ E-yugam


ഈയുഗം ന്യൂസ്
January  16, 2021   Saturday   01:10:12pm

news



whatsapp

ദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ക്ലിനിക്കുകളിൽ രോഗികൾക്ക് മുഖാമുഖം കൺസൾട്ടേഷൻ പുനരാരംഭിച്ചതായി എച്.എം.സി അറിയിച്ചു.

അതേസമയം ഫോളോ അപ്പ് അഥവാ രണ്ടാമത്തെ അപ്പോയ്ന്റ്മെന്റ് ഫോൺ വഴി തുടരും. നേരിട്ടുള്ള അപ്പോയ്ന്റ്മെന്റ് ആണോ അഥവാ ഫോൺ വഴിയാണോ എന്നത് രോഗികളെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും.

"കോവിഡ് മഹാമാരി തുടങ്ങിയപ്പോൾ നേരിട്ടുള്ള കൺസൾട്ടേഷൻ നിർത്തി ഫോൺ വഴിയാക്കി. രോഗികളുടെയും സന്ദർശകരുടെയും സുരക്ഷക്ക് ഇത് അത്യാവശ്യമായിരുന്നു," എച്.എം.സി ചീഫ് മെഡിക്കൽ ഓഫീസർ അബ്ദുള്ള അൽ അൻസാരി പറഞ്ഞു.

"എന്നാൽ ഇപ്പോൾ പഴയ സ്ഥിതിയിലേക്ക് നാം തിരിച്ചു വരികയാണ്. അതേസമയം എല്ലാ കോവിഡ് മുൻകരുതലുകളും സ്വീകരിക്കും," അദ്ദേഹം പറഞ്ഞു.

Comments


Page 1 of 0