ഈയുഗം ന്യൂസ്
January  11, 2021   Monday   11:04:38am

newswhatsapp

ദോഹ: ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന തൃശ്ശൂർ ജില്ലാ സൗഹൃദവേദി മണലൂർ സെക്ടർ ചെയർമാൻ സജീഷ് തിലകിനും സെക്ടർ കൺവീനർ ജോൺസൻ വാകയിലിനും തൃശ്ശൂർ ആർട്ട്‌ സെന്റർ ഹാളിൽ വെച്ചു നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ വൈസ് പ്രസിഡന്റും സെക്ടർ കോർഡിനേറ്ററും ആയ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.

വേദി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ജനറൽ കോർഡിനേറ്റർ. കെ. നസീർ എന്നിവർ ചേർന്നു രണ്ടുപേർക്കും വേദിയുടെ ഉപഹാരം നൽകി ആദരിക്കുകയും, വേദിക്ക്‌ വേണ്ടി ഇരുവരും നൽകിയ നിസ്വാർത്ഥ സേവനത്തെ ഓർക്കുകയും, വേദി നാട്ടിൽ നടത്തുന്ന പ്രവർത്തങ്ങളിൽ ഇതേ ആവേശത്തോടെ പങ്കാളികളായി എന്നും വേദിയുടെ അംഗങ്ങളായിരിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു.

വേദി സെക്രട്ടറി അഷറഫ് , കുടുംബ സുരക്ഷാ പദ്ധതി വൈസ് ചെയർമാൻ പ്രമോദ് , കാരുണ്യം പദ്ധതി ചെയർമാൻ ഹമീദ് ആക്കികാവ്, സാന്ത്വനം പദ്ധതി കൺവീനർ ആർ. ഒ. അഷറഫ്, വൈസ് പ്രസിഡണ്ട് പവിത്രൻ, മറ്റു സെക്ടർ ചെയർമാൻമാർ, സെൻട്രൽ കമ്മിറ്റി, സബ് കമ്മിറ്റി ഭാരവാഹികൾ, മണലൂർ സെക്ടർ അംഗങ്ങൾ ആയ യൂനസ്, ഷൗകത്ത് എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ടു സംസാരിക്കുകയുണ്ടായി.സെക്രട്ടറി സജീഷ് സ്വാഗതവും, സെക്ടർ ജോ കൺവീനർ ജോർജ് യോഗത്തിനു നന്ദിയും രേഖപ്പെടുത്തി.

news

Comments


Page 1 of 0