ഈയുഗം ന്യൂസ്
January  04, 2021   Monday   04:55:41pm

newswhatsapp

കീഴുപറമ്പ പഞ്ചായത്തില്‍ നിന്ന് ത്രിതലപഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് കീഴുപറമ്പ പഞ്ചായത്ത് വെല്‍ഫയര്‍ അസോസിയേഷന്‍ (കെപ്‌വ)ഖത്തര്‍ ചാപ്റ്ററിൻറെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

കീഴുപറമ്പയിലെ കാഴ്ചയില്ലാത്തവർക്കായുള്ള അഗതി മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ കെപ്‌വ പ്രസിഡൻറ് കെ.ടി. ജംഷീദ് വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് എടവണ്ണ ഡിവിഷൻ മെമ്പർ റൈഹാന കുറുമാടന്‍, കീഴുപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി.സഫിയ, വൈസ് പ്രസിഡൻറ് പി.പി.എ റഹ്മാന്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രത്‌നകുമാരി രാമകൃഷ്ണൻ ,ബീന വിന്‍സെൻറ്, കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി കെ മുഹമ്മദ് അസ്‌ലം, സഹല മുനീർ, ഷഹർബാൻ, ധന്യ ഫ്രാൻസിസ്, പി വിജയലക്ഷ്മി, എം പി അബ്ദുറഹ്മാൻ, എം ഷൈജു, കെ വി റഫീഖ് ബാബു, തസ്‌ലീന ഷബീർ, എം എം മുഹമ്മദ്, എം കെ ജംഷീറ ബാനു എന്നീ ജനപ്രധിനിധികൾ കെപ്‌വയുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി.

മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. റൈഹാന ബേബി, അഗതിമന്ദിരം അഡ്മിനിസ്ട്രേറ്റർ ഹമീദ് മാസ്റ്റര്‍ കുനിയിൽ, അഗതിമന്ദിരം പ്രതിനിധി ചന്ദ്രന്‍, വി.പി. ബഷീര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കെപ്‌വ ഖത്തർ പ്രതിനിധികളായ സൈനുദ്ധീൻ, ഫൈസൽ എം കെ, നാസർ പൂളക്കണ്ടി, വാഹിദ്, ഹസ്സൻ, ഹമീദ് ബാവ, ഫഹദ് പുല്ലൻ തുടങ്ങിയവർ ജനപ്രതിനിധികൾക്ക് ഉപഹാരം നൽകി. പരിപാടിയിൽ ലബീബ് തൃക്കളയൂര്‍ സ്വാഗതവും എം.ടി നാസര്‍ നന്ദിയും പറഞ്ഞു.

news

Comments


Page 1 of 0