ഈയുഗം ന്യൂസ്
December 24, 2020 Thursday 03:48:46pm
ഖത്തറിലെ ലുസൈലിൽ നടന്ന റോഡ് റേസ് സൈക്കിളിംഗ് മത്സരത്തിൽ മലയാളികൾ അഭിമാന നേട്ടം കരസ്ഥമാക്കി. ഡിസംബർ 19ന് നടന്ന മത്സരത്തിലാണ് ഷെറി മൊയ്ദീൻ, ഡോ. ആനന്ദ് ഇന്ദുചൂഡൻ എന്നിവർ മികച്ച സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത്.
ഇന്ത്യൻ സൈക്കിളിങ് കമ്മ്യൂണിറ്റിയായ ക്യൂ ക്രാങ്ക്സിന്റെ റൈഡർമാരായ ഇരുവരും ഓവറോൾ സി ക്യാറ്റഗറിയിൽ 10, 17 എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കിയാണ് നേട്ടം സ്വന്തമാക്കിയത്. 40 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഷെറി മൊയ്ദീൻ 5-ാം സ്ഥാനവും 40 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഡോക്ടർ ആനന്ദ് ഇന്ദു ചൂടൻ 7-ാം സ്ഥാനവും കരസ്ഥമാക്കി.
ഖത്തർ നാഷണൽ ടീം അംഗങ്ങളും വിദേശ റൈഡർമാരും മാറ്റുരച്ച പ്രൊഫെഷണൽ മത്സരമത്തിലാണ് ഇരുവരും നിർണായക സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത് പ്രതിഭ തെളിയിച്ചത്.