ഈയുഗം ന്യൂസ്
December  19, 2020   Saturday   06:55:49pm

newswhatsapp

ദോഹ: ഖത്തർ മലയാളികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മ ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ സംഘടിപ്പിച്ചു. നിരവധി ടീമുകൾ പങ്കടുത്ത ടൂർണമെൻറിൻറെ ഫൈനൽ മത്സരത്തിൽ ആൽഫ എഫ്സിയെ പരാജയപ്പെടുത്തി ടീം മത്താർഖദീമ വിജയികൾ ആയി.

വിജയികൾക്കുള്ള ട്രോഫികൾ അബ്ബാസ് ഊട്ടി, ഷൌക്കത്ത്, നംഷീർ ബടേരി, ബിലാൽ കെടി എന്നിവർ ചേർന്ന് വിതരണം ചെയ്തു. വിജയികൾക്കുള്ള ക്യാഷ് അവാർഡ് പിസി നൗഫൽ കട്ടുപ്പാറ, സാമിൽ എന്നിവർ നൽകി.

ആദർശ്, നയാസ്, സാബിക്, ഇർഫാൻ പകര, റഷീദ് , ഷബീർ സിംസ്, അബ്ദുൽ കാദർ ശദുലി , ശംഷാദ്, മുഫാസ് , അമീൻ കൊടിയത്തൂർ,നവീദ് അഹമ്മദ്, ജുനൈസ്, സഹദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

Comments


Page 1 of 0