ഈയുഗം ന്യൂസ്
December  14, 2020   Monday   02:58:43pm

newswhatsapp

ഖത്തർ ദേശീയ ദിനത്തിൽ ഫ്രൈഡേ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന KL - 14 സിറ്റി എക്സ്ചേഞ്ച് ചാമ്പ്യൻസ് ട്രോഫി നോക്ക്ഔട്ട് ക്രിക്കറ്റ് ടൂർണമെൻറിൻറെ ജേഴ്‌സി പ്രകാശനം ചെയ്തു. സിറ്റി എക്സ്ചേഞ്ച് സിഇഒയും ഇന്ത്യൻ സ്പോർട്സ് സെൻറർ (ISC) വൈസ് പ്രസിഡൻറുമായ ഷറഫ് പി ഹമീദ്, ISC വൈസ് പ്രസിഡൻറ് ഇപി അബ്ദുൽ റഹ്മാൻ, ഫുട്ബോൾ ISC സെക്രട്ടറി സഫീർ റഹ്മാൻ എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചു.

സിറ്റി എക്സ്ചേഞ്ചിൻറെ ബിസിനസ് കൺസൽട്ടൻറ് ഹുസൈൻ അബ്ദുല്ല, ഗ്രൂപ് ടെൻ ഇൻറർനാഷണലിലെ നിഹാദ് അലി, ടൂർണമെൻറ് കമ്മിറ്റി കൺവീനർ ജേഷ്‌മീർ കാസർകോട്, മെമ്പർമാരായ ഹഫീസുള്ള കെ.വി., മുജ്തബ റഹ്മാൻ, നഈം രിഫാൻ ഹബീബ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18-ാം തിയതി വെള്ളിയാഴ്ച തുമാമയിൽ വെച്ചാണ് മത്സരം അരങ്ങേറുക. ദോഹയിലെ പ്രമുഖരായ 16 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻറിൽ ജേതാക്കളാവുന്നവർക്ക് ക്യാഷ് പ്രൈസിന് പുറമെ സിറ്റി എക്സ്ചേഞ്ച് നൽകുന്ന ട്രോഫികളും സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 3320 0042 എന്ന നമ്പറിൽ ബന്ധപ്പെടാം.

Comments


Page 1 of 0