ഈയുഗം ന്യൂസ്
December  03, 2020   Thursday   02:10:04pm

newswhatsapp

ദോഹ: അടുത്ത ആഴ്ച മുതൽ രാജ്യത്ത് തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

"ആൽമീർബാനിയാ സീസൺ തുടങ്ങുന്നതോടെ അടുത്ത ആഴ്‌ച മുതൽ താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടും. ഞായറാഴ്ച മുതൽ അടുത്തയാഴ്ച അവസാനം വരെ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി വീശും," കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്റെ തെക്കു ഭാഗങ്ങളിലും ദോഹക്ക് പുറത്തും താപനില 13 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. ആകാശം മേഘാവൃതമായിരിക്കും. ശക്തമായ കാറ്റടിക്കാനും കടലിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. ദൂരക്കാഴ്ച പല സ്ഥലങ്ങളിലും കുറയും.

Comments


Page 1 of 0