ഈയുഗം ന്യൂസ്
November  17, 2020   Tuesday   02:58:03pm

newswhatsapp

ദോഹ: എല്ലാവർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ലോക പ്രമേഹദിനത്തിന്റെ ഭാഗമായി നസീം മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി.

അൽ റയാൻ, അൽ വക്ര, സി- റിംഗ് തുടങ്ങിയ ബ്രാഞ്ചുകളിൽ സംഘടിപ്പിച്ച ക്യാമ്പിൽ ആയിരത്തിലധികം പേർ പങ്കെടുത്തു.

ബ്ലഡ് ഷുഗർ ചെക്കപ്പ്, നേത്ര വിദഗ്ദ്ധരുടെ കൺസൾട്ടേഷൻ, ഫിസിക്കൽ എക്സാമിനേഷൻ, ജനറൽ പ്രാക്ടീഷണേഴ്സ് കൺസൾട്ടേഷൻ എന്നിവ ക്യാമ്പിന്റെ ഭാഗമായി സൗജന്യമായിരുന്നു.

നസീം മെഡിക്കൽ സെന്ററിലെ ഏറ്റവും മികച്ച ഡോക്ടർമാരുടെ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി.

Comments


Page 1 of 0