ഈയുഗം ന്യൂസ്
November 12, 2020 Thursday 07:58:13pm
ദോഹ: പ്രമേഹ രോഗത്തെയും അതുണ്ടാകാനുള്ള കാരണവും നേരത്തെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ ഖത്തറിലെ ജെ. സി. ഐ അക്രഡിറ്റഡ് മെഡിക്കൽ സെന്ററായ നസീം മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നവംബർ 13ന് സി റിംഗ്, അൽ റയ്യാൻ, അൽ വക്ര തുടങ്ങിയ മെഡിക്കൽ സെന്ററുകളിൽ നടത്തപ്പെടുന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ ചെക്കപ്പ്, ജനറൽ പ്രാക്ടീഷണർ കൺസൾട്ടേഷൻ, ഒഫ്ത്താൽമോളജി കൺസൾട്ടേഷൻ, സൗജന്യ മരുന്നുകൾ എന്നിവ ലഭ്യമാകും.
റജിസ്ട്രേഷനു വേണ്ടി താഴെ നൽകിയ നമ്പറിൽ വിളിക്കുക: സി റിംഗ്: 44652121, അൽ റയ്യാൻ: 33133275, അൽ വക്ര: 44970777