ഈയുഗം ന്യൂസ്
October  31, 2020   Saturday   09:45:56pm

newswhatsapp

ദോഹ: ഖത്തറിലെ കലാ സാംസ്കാരിക സേവന സംരഭകത്വ രംഗങ്ങളിൽ മികച്ച സേവനങ്ങൾ കാഴ്ചവെച്ച തിരൂരിലും പരിസര പഞ്ചായത്തുകളിലുമുള്ള ഖത്തർ പ്രവാസികളുടെ സംഘടനയായ ക്യൂ ടീമിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സംഗീത വിരുന്ന് 'ഗസൽ ഈവ് 2020' സംഘടിപ്പിക്കുന്നു.

ഖത്തറിലെയും നാട്ടിലെയും പ്രശസ്തരെ ഉൾക്കൊള്ളിച്ച് നവംബർ 6 നു ഫേസ്ബുക് ലൈവ് വഴിയാണ് പരിപാടി.

തെരെഞ്ഞെടുക്കപ്പെട്ട ഗസൽ ഗാനങ്ങളുടെ ആലാപനത്തോടൊപ്പം അന്തരിച്ച പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിനുള്ള ആദരവും 'ഗസൽ ഈവ് 2020 ' ന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്‌.

അറിയപ്പെടുന്ന ഗായകനും ചാനൽ ഷോകളിലെ വിധികർത്താവുമായ ഫിറോസ്ബാബു പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗസൽ ഗായികയും സംഗീത അധ്യാപികയുമായ നിസാ അസീസി ആദ്യ ഗസൽ ആലപിക്കും.

ഖത്തർ മലയാളികളുടെ ഗസൽ ഗായകൻ ഹലീം, റിയാസ് കാരിയാട്‌ മൊഹമ്മെദ് ത്വയ്യിബ്, സലിം പാവറട്ടി , അൻവർ ബാബു, ആഷിഖ് മാഹി, ലത്തീഷ ഫൈസൽ ,അക്ബർ ചാവക്കാട്, ആഷിക് അഹമ്മദ്, മുഹ്‌സിൻ തളിക്കുളം, ക്യൂ ടീം അംഗം അബ്ദുൽ നാസർ. കെ. എന്നിവരും ഗാനങ്ങളാലപിക്കും.

പ്രശസ്ത വയലിനിസ്റ് ഷെഫിൻ ഫരീദിന്റെ ‌ വയലിൻ വാദനം സംഗീത വിരുന്നിനു മിഴിവേകും.

നവംബർ 6 നു ഉച്ചതിരിഞ്ഞു ഖത്തർ സമയം 3 30 ന് (ഇന്ത്യൻ സമയം വൈകീട്ട് 6 മണി )ക്യൂ ടീം ഫേസ്‌ബുക്ക് വഴിയാണ് ഈ ഓൺലൈൻ സംഗീത ദൃശ്യ വിരുന്ന് ലൈവ് സംപ്രേഷണം ചെയ്യുക.

ഇത് സംബന്ധിച്ച ആലോചനാ യോഗത്തിൽ ക്യു ടീം പ്രസിഡന്റ് ഉമർ സാദിഖ് അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കൺവീനർ മുത്തു ഐ.സി.ആർ.സി, ഇസ്മായിൽ കുറുമ്പടി, അബ്ദുറഹിമാൻ, ശരീഫ് ചിറക്കൽ, നൗഷാദ് ബാബു,നൗഫിറ ഹുസൈൻ, മുനീർ വെട്ടം, റിയാസ്, സാലിഖ് എന്നിവർ സംസാരിച്ചു

Comments


Page 1 of 0