logo


 


അൽ ബയ്ത് സ്റ്റേഡിയം: നിർമാണത്തിൽ പങ്കാളികളായ തൊഴിലാളികൾക്ക് ആദരമായി മ്യൂറൽ

ഈയുഗം ന്യൂസ്     October  31, 2020   Saturday   07:15:42pm

news



whatsapp

ദോഹ: 2022 ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന മൽസരം അരങ്ങേറുന്ന അൽ ബയ്ത് സ്റ്റേഡിയത്തിന്റെ നിർമാണത്തിൽ പങ്കാളികളായ തൊഴിലാളികൾക്ക് മ്യൂറൽ ആദരമർപ്പിച്ച് ഡെലിവറി ആന്റ് ലെഗസി കമ്മിറ്റി.

നിർമാണത്തിൽ പങ്കാളികളായ തൊഴിലാളികളുടെയെല്ലാം ചിത്രം സ്റ്റേഡിയത്തിന്റെ ഭിത്തിയിൽ ആലേഖനം ചെയ്താണ് അധികൃതർ സവിശേഷമായ ആദരം ഒരുക്കിയത്.

അറുപതിനായിരത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന അറബ് കൂടാര മാതൃകയിൽ നിർമിച്ചിരിക്കുന്ന അൽ ബയ്ത് സ്റ്റേഡിയത്തിൽ ഇനി ഏതാനും മിനുക്കു പണികൾ കൂടിയാണ് ശേഷിക്കുന്നതെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയത്തിന്റെ കാഴ്ച ദൃശ്യമാവുന്ന രീതിയിലുള്ള ഹോട്ടൽ റൂമുകൾ അടക്കമാണ് അൽബയ്ത് സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

2017ൽ ഉദ്ഘാടനം ചെയ്ത അൽ ഖലീഫ ഇന്റർനാഷനൽ ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഉത്തരവാദിത്തം വഹിക്കുന്ന അസ്പയർ സോൺ ഫൗണ്ടേഷൻ ആണ് അൽബയ്ത് സ്റ്റേഡിയവും അധികൃതർക്കു കൈമാറുക.

ലോകകപ്പ് ഫൈനലിന് അരങ്ങൊരുങ്ങുന്ന ലുസൈൽ സ്റ്റേഡിയമാവും ഏറ്റവും ഒടുവിൽ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുക.


Sort by