// // // */ E-yugam


ഈയുഗം ന്യൂസ്
October  30, 2020   Friday   10:25:29am

news



whatsapp

ദോഹ: ഫ്രഞ്ച് നഗരമായ നൈസിലെ ക്രിസ്ത്യൻ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.

തീവ്രവാദത്തിനും അക്രമത്തിനുമെതിരെയുള്ള ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. ആരാധനാലയങ്ങള്‍ ലക്ഷ്യം വെക്കുന്നത് തടയുന്നതിനായും സമാധാനാന്തരീക്ഷം വര്‍ധിക്കുന്നതിനായി ഖത്തര്‍ ഭരണകൂടം പ്രവര്‍ത്തിക്കുമെന്നും മന്ത്രാലയം ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്കും ഫ്രഞ്ച് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ സര്‍ക്കാര്‍ അനുശോചനം അറിയിച്ചു. വ്യാഴാഴ്ച്ചയാണ് ഫ്രഞ്ച് നഗരമായ നൈസിലെ നോട്രഡാം പള്ളിയില്‍ കത്തിയുമായെത്തിയ അക്രമി മൂന്ന്‌ പേരെ കൊലപെടുത്തിയത്.

Comments


Page 1 of 0