// // // */ E-yugam


ഈയുഗം ന്യൂസ്
October  26, 2020   Monday   06:20:28pm

news



whatsapp

ദോഹ: മതങ്ങളെ അവഹേളിക്കുന്ന നടപടികളെ അപലപിച്ച് ഖത്തര്‍. വിശ്വാസത്തിന്റെയും മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ തള്ളിക്കളയുന്നതായി ഖത്തര്‍ വ്യക്തമാക്കി. പ്രവാചകന്‍ മുഹമ്മദിന്റെ അനുയായികളെ മനപ്പൂര്‍വം പ്രതിസ്ഥാനത്ത് നിർത്തി ലോകമെങ്ങുമുള്ള രണ്ടു ബില്യൻ മുസ്ലിംകളെ വ്യവസ്ഥാപിതമായി വേട്ടയാടുന്നതിനായി നടക്കുന്ന പ്രകോപനകരമായ പ്രചാരണങ്ങൾ രാജ്യം കാണുന്നുണ്ട് എന്നും ഖത്തര്‍ വ്യക്തമാക്കി.

ഫ്രാൻസിലെ ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളിൽ നടക്കുന്ന ഫ്രഞ്ച് ഉത്പന്നങ്ങളുടെ ബഹിഷ്കരണ പശ്ചാത്തലത്തിലാണ് ഖത്തറിന്റെ പ്രതികരണം.

അന്താരാഷ്ട്ര സമാധാനത്തിന്റെയും സുസ്ഥിരതയുടെയും അടിസ്ഥാന തത്വങ്ങൾ നടപ്പാക്കുന്നതിനു വേണ്ടി പ്രവർത്തിക്കുകയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുമെന്നും ഖത്തർ വ്യക്തമാക്കി.

വിദ്വേഷ പ്രചാരണം തള്ളിക്കളയാൻ ഉള്ള ഉത്തരവാദിത്വം ഏവരും നിർവഹിക്കണമെന്നും ഖത്തർ ആഹ്വാനം ചെയ്തു.

Comments


Page 1 of 0