// // // */ E-yugam


ഈയുഗം ന്യൂസ്
October  22, 2020   Thursday   10:01:53am

news



whatsapp

ദോഹ: നവംബര്‍ ഒന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും നഴ്സറികളിലും ക്‌ളാസ്സുകൾ തുറന്നു പ്രവര്‍ത്തിക്കുമെന്നും ഇത് എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധമായിരിക്കുമെന്നും ഖത്തര്‍ വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.

ഇതുവരെ ഓൺലൈൻ ക്‌ളാസ്സുകളോ അല്ലെങ്കിൽ സ്‌കൂൾ അറ്റൻഡൻസ് ഇവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള അധികാരം രക്ഷിതാക്കൾക്കുണ്ടായിരുന്നു. തൊണ്ണൂറു ശതമാനത്തിലധികം രക്ഷിതാക്കളും ഓൺലൈൻ ക്ലാസ്സുകൾ ആണ് തിരഞ്ഞെടുത്തിരുന്നത്. ഈ തീരുമാനം പിൻവലിക്കുന്നതായും എല്ലാ കുട്ടികളും ഇനി ക്‌ളാസ്സുകളിൽ ഹാജരാകണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം റൊട്ടേഷൻ അറ്റൻഡൻസ് സമ്പ്രദായമാണ് നടപ്പിലാക്കുക. ഓരോ ആഴ്ച്ചയും ഒരു വിഭാഗം കുട്ടികൾ സ്‌കൂളിൽ എത്തും. ഇതനുസരിച്ച് സ്ക്കൂളിലെ മൊത്തം വിദ്യര്‍ഥികളില്‍ 42 ശതമാനം വിദ്യര്‍ഥികള്‍ക്ക് മാത്രമാണ് ഒരേ സമയം സ്ക്കൂളുകളില്‍ പ്രവേശനം നല്‍കാന്‍ അനുമതി നല്‍കിയത്. ബാക്കി വരുന്ന വിദ്യാര്‍ഥികളെ അടുത്ത് അഴ്ച്ച സ്ക്കൂളുകളില്‍ പ്രവേശിപ്പിക്കും.

കൂടാതെ നവംബര്‍ ഒന്നു മുതല്‍ വിദ്യര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമായിരിക്കുമന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്ക്കൂളുകള്‍ക്ക് ആവശ്യമെങ്കില്‍ കോവിഡ് 19 മാനദണ്ഡം പാലിച്ചു കൊണ്ട് മുന്‍കാല അനുമതിയോടെ രണ്ടു ഷിഫ്റ്റ്‌ സംവിധാനം നടപ്പാക്കാം. ഫസ്റ്റ് സെമസ്റ്റ്റിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷ തീരുന്ന ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ ഒന്നു വരെയുള്ള ഏതു ദിവസങ്ങളില്‍ വേണമെങ്കിലും സ്ക്കൂളുകള്‍ക്ക് കോവിഡ് മാനദണ്ഡം പാലിച്ച് തുറന്നു പ്രവര്‍ത്തിപ്പിക്കാം. വിദ്യാര്‍ഥികള്‍ മാസ്‌ക്ക് ഉപയോഗിച്ചു വേണം സ്ക്കൂളുകളില്‍ പ്രവേശിക്കേണ്ടത്.

കൂടാതെ 1.5 മീറ്റര്‍ അകലം പാലിക്കുകയും വേണം. ഇതനുസരിച്ച് ഒരു ക്ലാസില്‍ 15 വിദ്യാര്‍ഥികളെ പേവേശിപ്പിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയത്. കോവിഡ് മാനദണ്ഡം പാലിച്ച് വിദ്യര്‍ഥികളെ സ്‌ക്കൂളുകളിലേക്ക് പ്രവേശിപ്പിക്കുന്നതും പുറത്തിറക്കുന്നതും സ്ക്കൂളുകളുടെ മേല്‍ നോട്ടത്തില്‍ നടപ്പാക്കും. ഏതെങ്കിലും തരത്തിലുള്ളതും വിട്ടുമാറാത്തതുമായ രോഗങ്ങള്‍ ഉള്ളവരും സാക്ഷ്യപെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളതുമായ വിദ്യാര്‍ഥികള്‍ സ്ക്കൂളുകളില്‍ ഹാജരാവുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

കൂടാതെ സ്ക്കൂളുകളില്‍ മുന്‍ കരുതല്‍ നടപടികള്‍ പ്രയോഗിക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടായാല്‍ അതാത് സ്‌ക്കൂളുകള്‍ക്ക്‌ എതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

കോവിഡ് 19 പശ്ചാത്തലത്തില്‍ പൊതു ആരോഗ്യസൂചിക പരിശോധിച്ച് വിദ്യഭ്യാസ മേഖലയില്‍ നടത്തിയ തുടര്‍ച്ചയായ നീരീക്ഷണങ്ങളെയും വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയം പറഞ്ഞു.

Comments


Page 1 of 0