// // // */ E-yugam


ഈയുഗം ന്യൂസ്
October  18, 2020   Sunday   07:50:30pm

news



whatsapp

ദോഹ: കോവിഡ് പ്രതിസന്ധിയില്‍ പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ വിശദമായ കണക്കെടുപ്പിന് ഖത്തര്‍ കെ.എം സി.സി. ഒരുങ്ങുന്നു.

സ്ഥിതിവിവര കണക്കിലൂടെ വവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രദ്ധ ക്ഷണിക്കാനും ബോധവല്‍ക്കരണം നടത്താനും ഉദ്ദേശിച്ചാണ് സര്‍വേ സംഘടിപ്പിക്കുന്നത്.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മടങ്ങിവന്ന പ്രവാസികളുടെ പുനരിധിവാസത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളെകുറിച്ചുള്ള ബോധവല്‍ക്കരണവും ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും ലഭ്യമാക്കും.

കൂടാതെ വിവിധ രാജ്യങ്ങളില്‍ പുനര്‍ ജോലി വിന്യാസത്തിനുള്ള സാധ്യതകളും അവസരങ്ങളും കെ.എം.സി.സി വെബ് സൈറ്റ് വഴിയും ജോബ് പോര്‍ട്ടല്‍ വഴിയും പരിചയപെടുത്തും.

വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ല അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തുക. കോവിഡ്‌നു മുമ്പും കോവിഡ് കാലത്തും, കോവിഡിനു ശേഷവും കേരളത്തിലേക്ക് മടങ്ങിയ ആളുകളുടെ സ്ഥിതി വിവരങ്ങളാണ്‌ ശേഖരിക്കുന്നത്. www.kmccqatar.com/registration എന്ന ഗൂഗിള്‍ ഫോമില്‍ മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സര്‍വേയില്‍ പങ്കെടുക്കാം.

Comments


Page 1 of 0