ഈയുഗം ന്യൂസ്
October  18, 2020   Sunday   05:51:28pm

newswhatsapp

ദോഹ: അൽ സഹീം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പ്രഥമ മാതൃകായോഗം വെള്ളിയാഴ്ച സൂം പ്ലാറ്റഫോമിൽ ചേർന്നു.

ശ്രേഷ്ഠഭാഷയായ മലയാളത്തിലുള്ള പരിജ്ഞാനം ഖത്തറിലുള്ള പ്രവാസികൾക്കിടയിൽ വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുക, ആളുകളെ കൂടുതൽ ആത്മവിശ്വാസമുള്ള പ്രഭാഷകർ, ആശയവിനിമയ പാടവമുള്ളവർ, നേതാക്കൾ എന്നിവരാകാൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അൽ സഹീം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് പ്രവത്തനം ആരംഭിക്കാനിരിക്കുന്നത്.

അറുപതോളം അംഗങ്ങൾ സംബന്ധിച്ച യോഗത്തിൽ വിവിധ ക്ലബ്, ഏരിയ, ഡിവിഷൻ, ഡിസ്ട്രിക്ട് ഭാരവാഹികൾ പങ്കെടുത്തു.

ഖത്തർ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ്, എഫ്‌.സി. സി വനിത ടോസ്റ്റ് മാസ്റ്റേഴ്സ് എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെ നവംബർ ആദ്യ വാരത്തോടെ പ്രവത്തനം ആരംഭിക്കാനിരിക്കുന്ന ക്ലബ്ബിന് ഡിസ്ട്രിക്ട് ഭാരവാഹികളായ DTM തയലൻ, DTM മൻസൂർ മൊയ്‌ദീൻ, DTM രാജേഷ് വി സി, DTM റിയാനാ പിൻടോ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു.

ക്ലബ്ബിൽ ചേരുവാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഏരിയ ഡയറക്ടർ ടോസ്റ്റ് മാസ്റ്റർ അപർണ റെനീഷ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി 55536801 എന്ന നമ്പറിലോ a6d116 @gmail .com എന്ന ഇമെയിൽ ഐ ടിയിലോ ബന്ധപ്പെടാവുന്നതാണ്.

Comments


Page 1 of 0