// // // */ E-yugam


ഈയുഗം ന്യൂസ്
October  17, 2020   Saturday   10:16:46am

news



whatsapp

ദോഹ: ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫൈനൽ മൽസരത്തിന് ഡിസംബർ 19ന് ഖത്തർ വേദിയാവും. വൈറസ് വ്യാപന സാഹചര്യത്തിൽ നോക്കൗട്ട് മൽസരങ്ങൾക്ക് കൂടി ഖത്തർ വേദിയായിരുന്നു.

ഖത്തറിലെ ഏതു സ്റ്റേഡിയത്തിലാണ് ഫൈനൽ അരങ്ങേറുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

കോവിഡ് മഹാമാരിയെ തുടർന്ന് ഗ്രൂപ്പ് തല മൽസരങ്ങൾ പലതും നീട്ടിവയ്ക്കുകയായിരുന്നു. വെസ്റ്റ് സോൺ മൽസരത്തിൽ ഇറാൻ ക്ലബ്ബായ പെർസേപോളിസ് ജേതാക്കളായിരുന്നു. പശ്ചിമ സോൺ മത്സരങ്ങൾ സെപ്തംബർ 14 മുതൽ ഒക്ടോബര് മൂന്ന് വരെ ദോഹയിൽ നടന്നു.

കിഴക്കൻ സോൺ മൽസരങ്ങൾക്ക് നവംബർ 18ന് ഖത്തറിൽ തുടക്കമാവും. ആസ്ത്രേലിയ, ചൈന, ജപാൻ, മലേഷ്യ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിൽ മൽസരിക്കുന്നത്.

Comments


Page 1 of 0