ഈയുഗം ന്യൂസ്
October 14, 2020 Wednesday 07:06:03pm
ദോഹ: തൃശൂർ ജില്ലാ സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായിരുന്ന പദ്മശ്രീ സി. കെ. മേനോൻന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു അനുസ്മരണ സമ്മേളനവും അദ്ധേഹത്തിന്റെ ഓർമക്കായി ടി.ജെ.എസ്. വി – സി. കെ. മേനോൻ ഭവന പദ്ധതി എന്ന പേരിൽ പുതിയ പദ്ധതിയുടെ പ്രഖ്യാപനവും സംഘടിപ്പിച്ചു.
സി. കെ മേനോൻ പ്രവാസി സമൂഹത്തിനു ചെയ്ത സംഭാവനകൾ ഇന്ത്യൻ സമൂഹത്തിനു ഒരിക്കലും മറക്കാൻ സാധിക്കില്ല എന്നും അദ്ദേഹം നമ്മുടെയെല്ലാം ഹൃദയത്തിൽ എന്നും ഉണ്ടായിരിക്കുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ പറഞ്ഞു.
കൊറോണ സമയത്ത് ഖത്തറിലെ പ്രവാസി സമൂഹത്തിനു സഹായമെത്തിക്കാൻ മേനോൻ രൂപം കൊടുത്ത ത്യശ്ശൂർ ജില്ലാ സൗഹൃദ വേദി നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിലും, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും പ്രവാസികൾ നൽകിയ സംഭാവനകൾ വലുതാണ്. അവരിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന പേരാണ് ശ്രീ സി കെ മേനോന്റേതെന്ന് മുഖ്യ അനുസ്മരണം നടത്തിയ പ്രമുഖ വ്യവസായിയും , ലുലു ഗ്രൂപ് ചെയർമാനും എം ഡി യുമായ എം. എ. യൂസുഫ് അലി അനുസ്മരിച്ചു.
ഹൃദയം നിറയെ സ്നേഹവും, കരുണയും സൗഹൃദവും ആർദ്രതയും കൊണ്ട് നടന്ന മഹത് വ്യക്തിത്വമായിരുന്നു പദ്മശ്രീ സി കെ മേനോൻ എന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് തൃശൂർ എം പി ടി എൻ പ്രതാപൻ പറഞ്ഞു.
തൃശൂർ ജില്ലാ സൗഹൃദ വേദി രക്ഷാധികാരിയും സി കെ മേനോൻറെ മകനുമായ ജെ. കെ. മേനോൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സമ്പത്തിനും അധികാരത്തിനും അപ്പുറം മാനവിക മൂല്യങ്ങൾക്കും മാനുഷിക ബന്ധങ്ങൾക്കുമായിരിക്കണം ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ടത് എന്ന് അച്ഛൻ ഞങ്ങളെ ഓര്മിപ്പിക്കാറുണ്ട് എന്ന് അദ്ദേഹംഅനുസ്മരിച്ചു.
തൃശൂർജില്ലാസൗഹൃദവേദിയുടെപുതിയപദ്ധതിയായ ടി.ജെ.എസ.വി - സി.കെ. മേനോൻ ഭവന പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു. വർഷങ്ങൾ പ്രവാസ ലോകത്തു അധ്വാനിച്ചിട്ടും വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ സാധിക്കാത്ത നിർധനരായ സൗഹൃദ വേദി അംഗങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകാനുള്ള പദ്ധതിയാണിത്.
ദോഹ ബാങ്ക് സി. ഇ. ഒ. സീതാരാമൻ, കിഡ്നി ഫൌണ്ടേഷൻ ചെയര്മാൻ ഫാദർ ഡേവിസ് ചിറമേൽ, നോർക്ക റൂട്സ് ഡയറക്ടർ സി.വി.റപ്പായി, ഐ.സി.ബി.എഫ്. പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, ടി.ജെ.എസ.വി. പ്രസിഡണ്ട് അബ്ദുൽ ഗഫൂർ, അലി ഇന്റർനാഷണൽ എം.ഡി. മുഹമ്മദ്ഇസ്സ, കെ.എം.സി.സി. പ്രസിഡണ്ട് എസ്.എ.എം ബഷീർ, ഇൻകാസ് പ്രസിഡണ്ട് സമീർ ഏറാമല, ടി. ജെ. എസ. വി അഡ്വൈസറി മെമ്പർ വി.എസ.നാരായണൻ,ടി ജെ എസ വി ട്രഷറർ ശ്രീനിവാസൻ കണ്ണോത്, തൃശൂർ ജില്ലാ എൻ.ആർ.ഐ. സഹകരണ സംഘം പ്രസിഡണ്ട് ശ്രീനിവാസൻ പി.ആർ തൃശൂർ ജില്ലാ സൗഹൃദ വേദി മുൻപ്രസിഡണ്ടുമാരായ ആർ.ഓ. അബ്ദുൽഖാദർ, സലിം പൊന്നമ്പത്, ഹൈദർ അലി, കെ.എം.അനിൽ, വി.കെ.സലിം, പി. മുഹ്സിൻ, സി.ടി.ലോഹിദാക്ഷൻ,ടി. ജെ.എസ.വി. സൗദിഅറേബ്യാ പ്രസിഡണ്ട് ധനജയകുമാർ, സെക്രട്ടറി സുരേഷ്ശങ്കർ എന്നിവരും സി.കെ.മേനോനെ അനുസ്മരിച്ചു .
ഓൺലൈൻ ലൈവായി സംഘടിപ്പിച്ച പരിപാടി ഷാജു പൊക്കാലത്തിന്റെ സി. കെ. മേനോനെകുറിച്ചുള്ള കവിതയോടെ ആരംഭിച്ചു. വേദി ജനറൽ സെക്രട്ടറി ശശിധരൻ സ്വാഗതവും ,വേദി കോർഡിനേറ്റർ എ.കെ. നസീർ നന്ദിയുംപറഞ്ഞു.