// // // */ E-yugam


ഈയുഗം ന്യൂസ്
October  13, 2020   Tuesday   03:23:08pm

news



whatsapp

ദോഹ: ഉപേക്ഷിക്കപെടുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാൻ രാജ്യവ്യാപകമായി നടപ്പാക്കിയ ക്യാമ്പയിനിലൂടെ നീക്കം ചെയ്തത് 9,300 ലധികം വാഹനങ്ങള്‍.

ഇന്നലെ ക്യാമ്പയിന്റെ അവസാന കേന്ദ്രമായ അല്‍ ഷീഹാനിയ മുനിസിപ്പാലിറ്റിയില്‍ എത്തിയത് വരെയുള്ള കണക്കുകളാണിത്. ഈ വര്‍ഷം ജനുവരിയിലാണ് നഗരപരിസ്ഥിതി മന്ത്രാലയത്തിനു കീഴില്‍ ക്യാപയിന് തുടക്കമിട്ടത്.

കമ്മിറ്റിയുടെയും ആഭ്യന്തര സുരക്ഷാ സേനയുടെയും പരിശോധന ശക്തമായതിനാലാണ് ഉടമകള്‍ പൊതു സ്ഥലങ്ങളിലും, പാര്‍പിട ഇടങ്ങളിലും വ്യവസായിക മേഖലകളിലും വാഹനങ്ങള്‍ പേക്ഷിക്കാതിരുന്നതെന്ന് ശുചിത്വ വിഭാഗം ഉപമേധാവി മുഹമ്മദ് ഫറജ് അല്‍ കുബൈസി പറഞ്ഞു.

അടുത്ത വര്‍ഷം കൂടുതല്‍ തന്ത്രപരമായ മാര്‍ഗങ്ങളിലൂടെ ക്യാമ്പയിന്‍ നടപ്പാക്കുമെന്ന്മെ ക്കാനിക്കല്‍ എക്യുപ്മെന്റ് വിഭാഗം അസിസ്റ്റന്റ് ഡയറകടര്‍ മര്‍സൂക്ക് അല്‍ മെസാഫിരി ക്യാമ്പയിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പറഞ്ഞു.

അല്‍ഷീഹാനിയ മുനിസിപ്പാലിറ്റിയില്‍ 150 വാഹനങ്ങളാണ് നീക്കം ചെയ്യാന്‍ വേണ്ടി അടയായാള പെടുത്തിയിട്ടുളളതെന്ന് മുനിസിപ്പാലിറ്റി മോണിറ്ററിങ്ങ് വിഭാഗം തലവന്‍ അലി മുഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഉപേക്ഷിക്കാതിരുന്നതിന് ഖത്തര്‍ മുനിസിപാലിറ്റി മോണിറ്ററിങ്ങ് വിഭാഗം തലവന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഷെഹ് വാനി വാഹന ഉടമകളോട് നന്ദി പറഞ്ഞു.

സംയുക്ത കമ്മിറ്റി സ്ഥാപിക്കപ്പെട്ട 2013 മുതല്‍ ഇതുവരെ 81,000 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണ് കമ്മിറ്റി നീക്കം ചെയ്തത്.

Comments


Page 1 of 0