// // // */ E-yugam


ഈയുഗം ന്യൂസ്
October  12, 2020   Monday   01:49:30pm

news



whatsapp

ദോഹ: രാജ്യത്ത് വെള്ളിയാഴ്ച മുതൽ മഴക്കാലത്തിന് (അൽ വസ്മി) തുടക്കമായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. 52 ദിവസം വരെ ഇത് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

അൽ വസ്മി സീസണിൽ മേഘങ്ങൾ പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ് സഞ്ചരിക്കുകയെന്നും ഇത് മികച്ച മഴ ലഭിക്കുമെന്നതിന്റെ സൂചനയാണെന്ന് അധികൃതർ വ്യക്തമാക്കി.

മഴ പെയ്യുന്നതോടെ അന്തരീക്ഷതാപനിലയിലും പ്രകടമായ കുറവുണ്ടാവും. കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസിൽ കുറവായിരിക്കും. കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

പകൽസമയങ്ങളിൽ ചൂടുകുറയുകയും രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ അകമ്പടിയും രാത്രികളിൽ ഉണ്ടാവും.

അതേസമയം സീസണിൽ പനി അടക്കമുള്ള അസുഖങ്ങൾ പിടിപെടാതെ സൂക്ഷിക്കണമെന്ന് കാലാവസ്ഥാ വിഭാഗം പൊതുജനങ്ങളോട് നിർദേശിച്ചു. ഫ്ലൂ വാക്സിനുകൾ സ്വീകരിക്കുന്നതിനു പുറമേ കൈകൾ തുടർച്ചയായി കഴുകുകയും അസുഖബാധിതരുമായി നേരിട്ട് ഇടപഴകുന്നത് ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Comments


Page 1 of 0