// // // */ E-yugam


ഈയുഗം ന്യൂസ്
October  11, 2020   Sunday   02:52:11pm

news



whatsapp

ദോഹ: ഇസ്രായേലില്‍ നിന്നും കിട്ടാനുള്ള നികുതി കുടിശിക ലഭിക്കുന്നതിന് ഖത്തറിന്റെ മധ്യസ്ഥത തേടി ഫലസ്ഥീന്‍. 100 കോടി ഡോളറാണ് ഫലസിതീന് കുടിശിയികയിനത്തില്‍ കിട്ടാനുള്ളത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഫലസ്ഥീന്‍ പ്രതിനിധികൾ ദോഹയില്‍ കൂടികാഴ്ച്ച നടത്തിയെന്ന് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പേര്‍ട്ട് ചെയ്തു.

വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെ തുടര്‍ന്ന് ഇസ്രായേലുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി ഫലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ഫലസ്തീനുള്ള നികുതി കുടിശിക ഇസ്രായേൽ തടഞ്ഞുവെച്ചത്.

കോവിഡിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഫലസ്ഥീന്‍ ഗവണ്മെന്റ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനിടക്കം പ്രാദേശിക ബാങ്കുകളുടെ വായ്പ്പാ സഹായം തേടുകയാണ്. ഈ വര്‍ഷം ഫലസ്തീന്‍ സമ്പദ് വ്യവസ്ഥയില്‍ 140 കോടി ഡോളറിന്റെ നഷ്ടമുണ്ടാവുമെന്നാണ് കണക്കാക്കാപ്പെടുന്നത്. ഈ അവസരത്തില്‍ ഖത്തറിന്റെ ഇടപെടല്‍ ദ്രുതഗതിയില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് ഫലസ്തീന്‍ പ്രതീക്ഷിക്കുന്നത്.

Comments


Page 1 of 0