// // // */ E-yugam


ഈയുഗം ന്യൂസ്
October  11, 2020   Sunday   10:09:59am

news



whatsapp

ദോഹ: രാജ്യത്തെ ഊഷര കാലാവസ്ഥക്കിടയിലും കൂടുതൽ ദേശാടനപ്പക്ഷികൾക്ക് ഇടത്താവളമൊരുക്കാൻ ഖത്തറിന് സാധിച്ചതായി മുനിസിപ്പാലിറ്റി -പരിസ്ഥിതി മന്ത്രാലയം.

വലിയ ഫ്ളെമിംഗോസ് മുതൽ വളരെ ചെറിയ പ്ലോവറുകൾ വരെയടങ്ങുന്ന വിവിധ ഇനം പക്ഷികളാണ് ദൈർഘ്യമേറിയ ദേശാന്തര യാത്രകളുടെ ഭാഗമായി ഖത്തർ തീരങ്ങളിലെത്തുന്നത്.

ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം ഏറെ പ്രാധാന്യത്തോടെ കാണുന്ന ഖത്തർ കൂടുതൽ ഉദ്യാനങ്ങളും ചതുപ്പുനിലങ്ങളും സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചതോടെ രാജ്യത്തെത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്.

അഥിതികളായെത്തുന്നവയെ കൂടാതെ മുന്നൂറിലേറെ വ്യത്യസ്ത ഇനം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഖത്തർ. രാജ്യത്തിലെത്തന്നെ അൽ-കറാന ചതുപ്പുനിലം ഇത്തരം പക്ഷിവൈവിധ്യങ്ങൾക്ക് ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന വിവിധയിനം ദേശാടനപ്പക്ഷികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും സംരക്ഷണാർത്ഥം യു.എന്നിന്റെ കീഴിൽ ഇന്നലെ ആചരിക്കപ്പെട്ട ലോക ദേശാടനപ്പക്ഷി ദിനാഘോഷങ്ങളിൽ ഖത്തറും പങ്കാളിയായി

Comments


Page 1 of 0