// // // */ E-yugam


ഈയുഗം ന്യൂസ്
October  08, 2020   Thursday   10:27:53am

news



whatsapp

ദോഹ: അമേരിക്കയിൽ നിന്ന് എഫ് 35 വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനങ്ങൾ വാങ്ങാൻ ഖത്തർ അപേക്ഷ സമർപ്പിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അമേരിക്കയുടെ ഏറ്റവും അത്യാധുനിക യുദ്ധ വിമാനങ്ങളിൽ ഒന്നാണ് എഫ് 35. എഫ് 35 യുദ്ധ വിമാനങ്ങൾ തങ്ങൾക്ക് നൽകണമെന്നാണ് ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് മുമ്പുള്ള യൂ.എ.ഇ യുടെ ഒരു പ്രധാന ആവശ്യം എന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനായി ഇസ്രായേൽ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നും യൂ.എ.ഇ ആവശ്യപ്പെട്ടു.

ഇതേ യുദ്ധ വിമാനങ്ങൾ ലഭിക്കാനാണ് ഖത്തർ ഇപ്പോൾ അപേക്ഷ നൽകിയിരിക്കുന്നത്.

യു.എസിലെ ലോക്ക് ഹീഡ് മാർട്ടിൻ കമ്പനി ലിമിറ്റഡിൽ നിന്നാണ് 80 മില്ല്യൻ ഡോളർ വിലമതിക്കുന്ന വിമാനങ്ങൾ വാങ്ങുന്നത്. അമേരിക്കയുമായി നിലവിൽ നല്ല നയതന്ത്ര ബന്ധമാണ് ഖത്തറിനുള്ളത്. കഴിഞ്ഞ സെപ്തംബറിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി ഖത്തർ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ അബ്ദുറഹമാൻ അൽഥാനി കൂടിക്കാഴ്ച്ച നടത്തയിരുന്നു.

അതേസമയം യു.എസ് നയമനുസരിച്ച് അമേരിക്കൻ കോൺഗ്രസിനെ അറിയിക്കുന്നത് വരെ പ്രതിരോധ വസ്തുക്കളുടെ വിൽപ്പന, കൈമാറ്റം എന്നിവയെ കുറിച്ച് പ്രതികരിക്കുന്നത് നയവിരുദ്ധമാണന്ന് യു എസ് സ്റ്റേറ്റ് വക്താവ് അറിയിച്ചു.

Comments


Page 1 of 0