ഈയുഗം ന്യൂസ്
October 03, 2020 Saturday 09:28:19pm
ദോഹ: പ്രമുഖ വ്യവസായിയും നോർക്ക റൂട്സ് ഡയറക്ടറുമായ ജെ കെ മേനോൻ ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയും ഗൾഫിലെ പ്രമുഖ പ്രവാസി സംഘടനയുമായ തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ പുതിയ രക്ഷാധികാരിയായി.
വേദിയുടെ സെൻട്രൽ കമ്മിറ്റി നാമനിർദേശം ചെയ്ത ജെ കെ മേനോനെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എക്സിക്യൂട്ടീവ്, കൗൺസിൽ മീറ്റിംഗുകളിൽ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
അന്തരിച്ച പ്രമുഖ വ്യവസായിയും, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യവും, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉത്തമോദാഹരണവുമായിരുന്ന പത്മശ്രീ അഡ്വ. സി. കെ മേനോൻ ആയിരുന്നു വേദിയുടെ തുടക്കം മുതൽ മുഖ്യ രക്ഷാധികാരിയായിരുന്നത്.
വേദി രക്ഷാധികാരിയായി ആദ്യമായി ത്യശ്ശൂർ ജില്ലാ സൗഹൃദ വേദിയിൽ എത്തിയ ജെ. കെ. മേനോനെ പ്രസിഡന്റ് അബ്ദുൾ ഗഫൂർ ബോക്കെ നൽകി സ്വീകരിക്കുകയും, കോവിഡിന്റെ പശ്ചാത്തലത്തിൽ നേരിട്ട് എത്താൻ കഴിയാതെ പോയ മുഴുവൻ അംഗങ്ങളേയും അദ്ദേഹം ഓൺലൈൻ മീറ്റിങ്ങിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും, പുതിയ പദ്ധതി പ്രഖ്യാപനങ്ങളും, കൂടുതൽ നല്ല പ്രവർത്തനങ്ങളുമായി സൗഹൃദ വേദി കുടുംബത്തോടൊപ്പം ഇനി താനുമുണ്ടാവുമെന്ന് ജെ. കെ. മേനോൻ വേദി പ്രവർത്ത്തകർക്ക് ഉറപ്പ് നൽകുകയും ചെയ്തു
വേദി ജനറൽ സെക്രട്ടറി ശശീധരൻ, ട്രെഷറർ ശ്രീനിവാസൻ എന്നിവരോടൊപ്പം മുഴുവൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു