ഈയുഗം ന്യൂസ്
October  03, 2020   Saturday   07:17:57pm

newswhatsapp

ദോഹ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിന് ശാരീരിക - മാനസിക ഊർജവും ഉന്മേഷവും പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഖത്തറിൽ പുതിയ സംഘടന രൂപീകൃതമായി.

ആര്ട്ട് ആൻഡ് വെൽനെസ്സ് സൊസൈറ്റി എന്ന പേരിലുള്ള സംഘടന പ്രവാസി ഇന്ത്യൻ സമൂഹത്തിന് വേണ്ടി വിവിധ വർക്ക് ഷോപ്പുകൾ, കലാകായിക പരിശീലനങ്ങൾ, മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.

ഒരു നീണ്ട പ്രവാസ ജീവിതത്തിനു ശേഷം എണ്ണമില്ലാത്ത രോഗം മാത്രം മുതൽക്കൂട്ടാക്കിയാണ് ഒരു ശരാശരി ഇന്ത്യൻ പ്രവാസി നാടണയുന്നത്.

ചിട്ടയായ വ്യായാമം, ഒഴിവ് സമയങ്ങളുടെ ക്രിയാത്മകമായ ഉപയോഗം, ശാരീരിക ക്ഷമത നിലനിർത്താൻ സാഹായകമായ കായിക വിനോദങ്ങൾ, മാനസിക ഉല്ലാസത്തിനുതകുന്ന കലാ പ്രവർത്തനങ്ങൾ എന്നിവ ജീവിതത്തിൽ അനിർവചനീയ മാറ്റങ്ങൾ ഉണ്ടാക്കും എന്ന്‌ സംഘടനാ ഭാരവാഹികൾ പറഞ്ഞു.

ആര്ട്ട് ആൻഡ് വെൽനെസ്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന പരിശീലനങ്ങൾക്കും ക്ളാസുകൾക്കും അതാത് മേഖലകളിൽ കഴിവും പ്രാഗല്ഭ്യവും തെളിയിച്ചിട്ടുള്ള പരിശീലകർ നേരിട്ട് നേതൃത്വം നൽകുന്നതിനാൽ, ഇത് പൊതു സമൂഹത്തിനു ഒരു അസുലഭ അവരമായിരിക്കും.

നിസ്വാർത്ഥ സേവനത്തിലൂടെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ കലാ-കായിക വളർച്ചക്ക് ഒരു പുതിയ ദിശാബോധം നൽകുവാനാണ് ആർട്ട്സ് ആൻഡ് വെൽനെസ്സ്‌ സൊസൈറ്റി ആഗ്രഹിക്കുന്നത് എന്ന് സംഘാടകർ പറഞ്ഞു.

യോഗ, സുംബാ ഡാൻസ് തുടങ്ങിയ പ്രവർത്തനങ്ങളിൽ സംഘടന സൗജന്യ പരിശീലനം നൽകും. താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ 70738755 (വാട്സ് ആപ്പ് മാത്രം).

Comments


Page 1 of 0