പ്രവാസി സംഘടനാ നേതാവ് സുഹൈൽ കൊടുങ്ങല്ലൂർ ഖത്തറിൽ മരണപ്പെട്ടു

ഈയുഗം ന്യൂസ്     September  22, 2020   Tuesday   07:00:59pm

newswhatsapp

ദോഹ: കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ മരണപ്പെട്ടു.

പ്രവാസി മലയാളി ഓർഗനൈസേഷൻ (PMO) പ്രസിഡന്റ് ആയ ഖത്തറിൽ വിവിധ സംഘടനകളിലും സാമൂഹിക പ്രവർത്തനങ്ങളിലും, മത വിദ്യാഭ്യാസ രംഗത്തും സജീവ പ്രവർത്തനം നടത്തിയിരുന്ന സുഹൈൽ കൊടുങ്ങല്ലൂർ ആണ് മരണപ്പെട്ടത്. 52 വയസ്സായിരുന്നു.

ചൊവ്വാഴ്ച അൽഖോർ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

അൽഖോറിലെ സീഷോർ കമ്പനിയിൽ പി. ആർ.ഓ ആയി ജോലി ചെയ്യുകയായിരുന്നു സുഹൈൽ. കുടുംബം നാട്ടിലാണ്. മൂന്നു കുട്ടികളുണ്ട്.

"എല്ലാവരെയും സഹായിക്കാൻ എപ്പോഴും മുൻപന്തിയിൽ നിന്നിരുന്ന ഒരു നേതാവായിരുന്നു സുഹൈൽ. ഞങ്ങളുടെ സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ആണ്. കോവിഡ് സമയത്തും മുമ്പും കഷ്ട്ടപ്പെടുന്ന നിരവധി പേർക്ക് സഹായം നൽകാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾ മൂലം സാധിച്ചു," പ്രവാസി മലയാളി ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സിദ്ദിഖ് ചെറുവല്ലൂർ ഈയുഗത്തോട് പറഞ്ഞു.

ആത്മാർത്ഥതയുള്ള, മുഴുവൻ സമയവും മറ്റുള്ളവരെ സഹായിക്കാൻ നീക്കിവെച്ചിരുന്ന ഒരു സാമൂഹിക പ്രവർത്തകനായിരുന്നു സുഹൈൽ എന്ന് സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി അബ്ദുൽ റഊഫ് കൊണ്ടോട്ടി പറഞ്ഞു.


Sort by