ഖത്തറിൽ കോവിഡ് കേസുകളിൽ വർദ്ധനവ്; ഇന്ന് 313 കേസുകൾ

ഈയുഗം ന്യൂസ്     September  22, 2020   Tuesday   03:16:39pm

newswhatsapp

ദോഹ: ഖത്തറിൽ കോവിഡ് കേസുകളിൽ വർദ്ധനവ്.

ഇന്ന് 313 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 226 പേർ രോഗമുക്തി നേടി. ഇതോടെ ആകെ വൈറസ് ബാധിതർ 1,23,917ഉം രോഗമുക്തി നേടിയവർ 1,20,766ഉം ആയി വർധിച്ചു.

പുതുതായി സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ 296 പേർ സമ്പർക്കത്തിലൂടെയും 17 പേർ വിദേശരാജ്യങ്ങളിൽ നിന്നു വന്നവരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 211 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ചു മരിച്ചത്.

24 മണിക്കൂറിനിടെ 4,590 കൊറോണ പരിശോധനകളും രാജ്യത്ത് നടത്തുകയുണ്ടായി. ആകെ 7,34,141 പരിശോധനകളാണ് ഇതുവരെ നടത്തിയത്. 418 പേരാണ് വൈറസ് ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്.

രോഗബാധിതരായ 66 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിൽസയിൽ കഴിയുന്നതെന്നും മന്ത്രാലയം അറിയിച്ചു.


Sort by