മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് നിരവധി പുതിയ വാഹനങ്ങളും യന്ത്രങ്ങളും

ഈയുഗം ന്യൂസ്     September  22, 2020   Tuesday   02:44:50pm

newswhatsapp

ദോഹ: മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിവിധ മുനിസിപ്പാലിറ്റികള്‍ക്കും വകുപ്പുകള്‍ക്കും വേണ്ടി പുതിയ വാഹനങ്ങളും യന്ത്രങ്ങളും വാങ്ങി. മന്ത്രാലയത്തിലെ മെക്കാനിക്കല്‍ എക്യുപ്‌മെന്റ് വകുപ്പാണ് വാങ്ങിയത്.

മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങളും പ്രവൃത്തി ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും വിവിധ വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എണ്ണം വര്‍ധിപ്പിച്ചതിലൂടെ കഴിയുമെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 10 വാട്ടര്‍ ടാങ്കേഴ്‌സ് ഇതില്‍ പ്രധാനമാണ്. ഓരോന്നിലും 5,500 ഗാലന്‍ വെള്ളം സംഭരിക്കാം. വൃക്ഷങ്ങള്‍ നനക്കാനാണ് ഇതുപയോഗിക്കുക. ആയിരം ലിറ്റര്‍ വീതം സംഭരിക്കാവുന്ന കീടനാശിനി തളിക്കാവുന്ന പത്ത് വാഹനങ്ങള്‍, 32 ക്യൂബിക് മീറ്റര്‍ വീതമുള്ള പത്ത് ട്രെയിലറുകള്‍, നാല് ക്രെയിന്‍, മൂന്ന് ബുള്‍ഡോസറുകള്‍, 3 ക്യൂബിക് മീറ്റര്‍ വീതമുള്ള പത്ത് ലോഡറുകള്‍, രണ്ട് ആറ് ടണ്‍ ടെലിസ്‌കോപിക് ഫോര്‍ക് ലിഫ്റ്റ്, ഒരു എക്‌സകവേറ്റര്‍ എന്നിവയാണ് വാങ്ങിയത്.

ജനറല്‍ ക്ലീന്‍ലിനെസ്സ് വകുപ്പിന് പുതിയ 30 വാഹനങ്ങളും യന്ത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഇതില്‍ പത്ത് ട്രെയിലറുകളും പത്ത് സ്ട്രീറ്റ് സ്വീപിംഗ് വാഹനങ്ങളും പത്ത് ട്രാക്ടറുകളും ഉള്‍പ്പെടും. തെരുവ് അടിച്ചുവാരാവുന്ന സൗകര്യം കൂടി ട്രാക്ടറിലുണ്ട്. ജോലി ആവശ്യത്തിനും സേവനങ്ങള്‍ മെച്ചപ്പെടാത്താനും വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് മെക്കാനിക്കല്‍ എക്യുപ്‌മെന്റ് വകുപ്പ് ഡയറക്ടര്‍ ഷെറിദ സുല്‍ത്താന്‍ അല്‍ റുമൈഹി പറഞ്ഞു.


Sort by