logo


 


അള്‍ഷിമേഴ്‌സ് ബോധവത്കരണം: പര്‍പ്പിള്‍ നിറത്തില്‍ ദോഹ

ഈയുഗം ന്യൂസ്     September  22, 2020   Tuesday   10:30:49am

news



whatsapp

ദോഹ: ലോക അള്‍ഷിമേഴ്‌സ് മാസം ആചരിക്കുന്നതിന്റെ ഭാഗമായി മറവിരോഗവുമായി ബന്ധപ്പെട്ട ബോധവത്കരണത്തില്‍ ചേര്‍ന്ന് ഖത്തറും. സെപ്തംബര്‍ മാസത്തിലാണ് അന്താരാഷ്ട്ര തലത്തില്‍ അള്‍ഷിമേഴ്‌സ് ബോധവത്കരണം സംഘടിപ്പിക്കാറുള്ളത്.

ലോക അള്‍ഷിമേഴ്‌സ് ദിനമായ സെപ്തംബര്‍ 21ന് ദോഹയിലെ പ്രധാന കെട്ടിടങ്ങള്‍ പര്‍പ്പിള്‍ നിറമണിഞ്ഞു. നമുക്ക് ഡിമന്‍ഷ്യയെ കുറിച്ച് സംസാരിക്കാം എന്ന പ്രമേയത്തിലാണ് അന്താരാഷ്ട്ര ക്യാംപയിന്‍. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, ദോഹ ഷെറാട്ടണ്‍, റാസ് അബു അബൂദ് സ്ട്രീറ്റ് അടക്കമുള്ള കോര്‍ണിഷിലെ പ്രധാന കേന്ദ്രങ്ങളാണ് ചെഞ്ചോപ്പ് നിറം ചാലിക്കപ്പെട്ടത്.

ഖത്തറും ഒമാനും ചേര്‍ന്ന് സംയുക്ത എജുക്കേഷണല്‍ വെബിനാറും നടത്തി. റുമൈല ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഹനാദി അല്‍ ഹമദ്, ഒമാന്‍ അള്‍ഷിമേഴ്‌സ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. ഹാമിദ് അല്‍ സിനവി തുടങ്ങിയവര്‍ പങ്കെടുത്തു.

അള്‍ഷിമേഴ്‌സ് രോഗികളെ പരിചരിക്കുന്നവരെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി അല്‍ ബിദ്ദ പാര്‍ക്കില്‍ പ്രതീകാത്മക കൂടിച്ചേരലും നടത്തി. ഖത്തറില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 4,400 പേരില്‍ മറവിരോഗമുണ്ടാകാമെന്ന അധികൃതര്‍ അറിയിച്ചു. 2050 ആകുമ്പോഴേക്കും ഇത് പത്ത് മടങ്ങ് വര്‍ധിച്ച് 41,000 ആകാമെന്നാണ് കണക്ക്.

ഭാവിയിലെ മറവിരോഗ പരിചരണത്തിനായി ദേശീയ മറവിരോഗ പദ്ധതി 2018- 2020ന് നേരത്തേ രൂപം നല്‍കിയിട്ടുണ്ട് ഖത്തര്‍.


Sort by