അൽ ഷഹാനിയയിൽ നിയമം ലംഘിച്ച് പന്ത്രണ്ട് വീടുകളിൽ താമസിച്ച തൊഴിലാളികളെ ഒഴിപ്പിച്ചു

ഈയുഗം ന്യൂസ്     September  15, 2020   Tuesday   08:28:33pm

newswhatsapp

ദോഹ: അൽ ശഹാനിയയിൽ നിയമം ലംഘിച്ച് കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തു താമസിച്ച തൊഴിലാളികളെ അധികൃതർ ഒഴിപ്പിച്ചു. മുനിസിപാലിറ്റി അധികൃതർ നടത്തിയ പരിശോധനയിലാണ് പന്ത്രണ്ട് വീടുകളിൽ തൊഴിലാളികൾ കഴിയുന്നതായി കണ്ടെത്തിയത്.<ബർ> കുടുംബങ്ങൾ താമസിക്കുന്ന ഏരിയയിൽ തൊഴിലാളികൾ താമസിക്കുന്നത് നിയമവിരുദ്ധമാണ്.

കുടുംബങ്ങൾക്ക് നീക്കിവച്ച വീടുകളിൽ തൊഴിലാളികൾ താമസിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്ന തൊഴിൽ സാമൂഹിക കാര്യം മന്ത്രാലയത്തിലെ 2020ലെ 105ാം പ്രമേയത്തിന്റെ ലംഘനം നടക്കുന്നുണ്ടോ എന്നറിയുന്നതിനാണ് പരിശോധന നടത്തിയതെന്നും അധികൃതർ അറിയിച്ചു.

കുടുംബങ്ങൾക്ക് താമസിക്കുന്നതിന് നീക്കിവച്ചിരിക്കുന്ന മേഖലകൾ വ്യക്തമാക്കുന്ന മാപ്പുകളും മന്ത്രാലയം പുറത്തുവിടുകയുണ്ടായി. നിയമം ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവോ അരലക്ഷം റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും.

അതേസമയം വീട്ടുജോലിക്കാരികൾക്കും ഹൗസ് ഡ്രൈവർമാർക്കും ഇത്തരം താമസകേന്ദ്രങ്ങളിൽ കഴിയുന്നതിന് നിയമം ഇളവ് നൽകുന്നുണ്ട്.

നിയമനടപടികൾ ഒഴിവാക്കുന്നതിനായി നിലവിൽ നിയമം ലംഘിച്ച് താമസകേന്ദ്രങ്ങളിൽ കഴിയുന്ന തൊഴിലാളികളെ ഇവിടങ്ങളിൽ നിന്ന് ഒഴിപ്പിക്കണമെന്ന് വീടുടമകളോടും റിയൽ എസ്റ്റേറ്റുകാരോടും പൗരന്മാരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.


Sort by