രണ്ട് നമസ്കാരങ്ങളുടെ കാത്തിരിപ്പ് സമയം വർധിപ്പിച്ച് ഔഖാഫ് മന്ത്രാലയം

ഈയുഗം ന്യൂസ്     September  15, 2020   Tuesday   08:03:37pm

newswhatsapp

ദോഹ: ബാങ്ക് വിളിക്കും നമസ്കാരത്തിനും ഇടയിലുള്ള സമയം 20 മിനിറ്റാക്കി വർധിപ്പിച്ചതായി ഔഖാഫ്, ഇസ് ലാമിക കാര്യമന്ത്രാലയം.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുകയും വിശ്വാസികൾ പള്ളികളിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

സപ്തംബർ 16 മുതൽ സുബഹി, അസർ നമസ്കാരങ്ങളുടെ ബാങ്കിനും ഇഖാമത്തിനും ഇടയിലാണ് 20 മിനിറ്റ് സമയം പ്രാബല്യത്തിൽ വരികയെന്ന് മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് വ്യാപന സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയെന്ന നിലയ്ക്ക് അധികൃതർ നേരത്തേ ബാങ്ക് വിളിയും നമസ്കാരവും തമ്മിലുള്ള ഇടവേള അഞ്ചുമിനിറ്റാക്കി കുറച്ചത്.


Sort by