പലസ്തീൻ പ്രശ്നം പരിഹരിക്കാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനില്ലെന്ന് ഖത്തർ

ഈയുഗം ന്യൂസ്     September  15, 2020   Tuesday   11:53:18am

newswhatsapp

വാഷിംഗ്‌ടൺ: പലസ്തീൻ പ്രശ്നം പരിഹരിക്കാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനില്ലെന്ന് ഖത്തർ. വിദേശകാര്യ സഹമന്ത്രി ലുലുവ റാഷിദ് അൽ ഖാത്തർ ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിനെതിരേ യു.എ.ഇ യും സൗദിയും ഈജിപ്തും ബഹ്റയ്നും ഏർപ്പെടുത്തിയ ഉപരോധം വൈകാതെ അവസാനിച്ചേക്കാമെന്നും അവർ വ്യക്തമാക്കി.

ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത് പലസ്തീൻ വിഷയത്തിൽ പരിഹാരമല്ല. അധിനിവേശത്തിനു കീഴിൽ രാജ്യം പോലുമില്ലാതെ ദുരിത സാഹചര്യങ്ങളിൽ കഴിയുന്ന പലസ്തീനികളാണ് ഇവിടുത്തെ കാതലായ വിഷയമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഖത്തറിനെതിരേ അറബ് രാഷ്ട്രങ്ങൾ ഏർ‍പ്പെടുത്തിയ ഉപരോധത്തെക്കുറിച്ചു ചോദിച്ചപ്പോൾ കുവൈത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ നീക്കങ്ങൾ ഇതുവരെ പൂർണതയിലെത്തിയിട്ടില്ലെന്നാണ് അവർ പ്രതികരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ അങ്ങോട്ടുമിങ്ങോട്ടും സന്ദേശങ്ങൾ വന്നുംപോയുമിരുന്നു. നിർണായകപ്രഖ്യാപനങ്ങളൊന്നും ഇപ്പോൾ നടത്താനാവില്ല. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ പുതുതായി എന്തെങ്കിലും വെളിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

ഉപരോധം പിൻവലിക്കാൻ അൽജസീറ ടിവി അടച്ചുപൂട്ടുണമെന്നതടക്കം 13 നിബന്ധനകളാണ് ഉപരോധരാജ്യങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.


Sort by