കൊറോണ കണ്ടെത്താൻ കുട്ടികളിൽ ഉമിനീർ പരിശോധനയുമായി ഖത്തർ

ഈയുഗം ന്യൂസ്     September  14, 2020   Monday   11:57:19am

newswhatsapp

ദോഹ: കുട്ടികളുടെ ഉമിനീർ സാംപിളെടുത്ത് കൊറോണ വൈറസ് പരിശോധിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായി ഖത്തർ. കോവിഡ് പരിശോധന ആവശ്യമുള്ള കുട്ടികൾക്ക് അവരുടെ ഉമിനീർ സാംപിളെടുത്ത് പരിശോധിക്കുന്ന സംവിധാനം രാജ്യത്ത് നിലവിൽ വന്നതായി ആരോഗ്യമന്ത്രായം അറിയിച്ചു.

ഉമിനീരിൽ നിന്ന് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തുന്ന പരിശോധനാ രീതി നിലവിൽ വന്നതോടെ മൂക്കിലും തൊണ്ടയിലും കമ്പിട്ട് സ്രവം ശേഖരിക്കുന്ന ബുദ്ധിമുട്ടിൽ നിന്ന് കുട്ടികൾക്ക് ആശ്വാസമാകുമെന്നും മന്ത്രാലയം അറിയിച്ചു.

വായിൽ നിന്ന് ഉമിനീർ അതിവേഗം ശേഖരിക്കാൻ കഴിയും. ഉമിനീർ പരിശോധിച്ച് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തുന്ന പഠനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നുണ്ടെന്നും ഇതു ഫലപ്രദമാണെന്നാണ് പഠന ഫലങ്ങൾ തെളിയിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.


Sort by