ദോഹയിൽ നടക്കുന്ന അഫ്ഘാൻ-താലിബാൻ ചർച്ചക്ക് അമീറിന്റെ ആശംസകൾ

ഈയുഗം ന്യൂസ്     September  14, 2020   Monday   10:30:36am

newswhatsapp

ദോഹ: അഫ്ഗാനിസ്താൻ സർക്കാരും താലിബാനും തമ്മിൽ ദോഹയിൽ നടക്കുന്ന ചരിത്രപരമായ സമാധാന ചർച്ചകൾക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി വിജയാശംസകൾ നേർന്നു.

"ചർച്ചയിൽ പങ്കെടുക്കുന്ന ഇരു വിഭാഗങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ദശകങ്ങളോളമുള്ള സംഘർഷങ്ങൾക്ക് ശേഷം സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള അഫ്ഘാൻ സഹോദരങ്ങളുടെ ശ്രമങ്ങൾക്ക് വിജയം നേരുന്നു. അഫ്ഘാൻ ജനത കാത്തിരുന്ന ചരിത്രപരമായ ഒരു അവസരമാണ് കൈവന്നിരിക്കുന്നത്," അമീർ ഒരു സന്ദേശത്തിൽ പറഞ്ഞു.

അഫ്ഗാനിസ്താൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ ദോഹയിൽ പുരോഗമിക്കുകയാണ്. രണ്ടു പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇത്തരം ഒരു ചർച്ച ഇരുവിഭാഗങ്ങളും തമ്മിൽ നടത്തുന്നത്.

ഖത്തറിന്റെ വിദേശനയത്തിന് ലഭിച്ച മറ്റൊരു അംഗീകാരമാണ് ദോഹയിൽ നടക്കുന്ന ചർച്ചകൾ.


Sort by