അടിയന്തിരമായി എ നെഗറ്റീവ്, എ പോസിറ്റീവ് രക്തം വേണമെന്ന് എച്ച് എം സി

ഈയുഗം ന്യൂസ്     September  13, 2020   Sunday   10:07:17am

newswhatsapp

ദോഹ: ബ്ലഡ് ഡോണര്‍ സെന്ററില്‍ എ നെഗറ്റീവ്, എ പോസിറ്റീവ് ഗ്രൂപ്പ് രക്തം അടിയന്തിരമായി ആവശ്യമുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി) അറിയിച്ചു. ശനിയാഴ്ച സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് എച്ച് എം സി ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44391081 എന്ന നമ്പറില്‍ ബന്ധപ്പെടാം.

പുരുഷ ദാതാക്കള്‍ക്കുള്ള ബ്ലഡ് ഡോണര്‍ സെന്റര്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴു മുതല്‍ രാത്രി 9.30 വരെയാണ് പ്രവര്‍ത്തിക്കുക. ശനിയാഴ്ചകളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടുവരെയുമുണ്ടാകും. വെള്ളിയാഴ്ചകളില്‍ അവധിയാണ്.

സ്ത്രീകള്‍ക്കുള്ള സാറ്റലൈറ്റ് ബ്ലഡ് ഡോണര്‍ സെന്റര്‍ ഞായര്‍ മുതല്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴു മുതല്‍ രാത്രി 9.30 വരെയുണ്ടാകും. വെള്ളി, ശനി ദിവസങ്ങളില്‍ അവധിയാണ്.


Sort by