ഈയുഗം ന്യൂസ്
September  12, 2020   Saturday   06:04:45pm

newswhatsapp

ദോഹ: നിരവധി സംഘടനകളും നൂറു കണക്കിന് കലാകാരന്മാരും പങ്കെടുത്ത ദോഹയിൽ നടത്തിയ രണ്ടു സുപ്രധാന മത്സരങ്ങളിൽ തൃശ്ശൂർ ജില്ലാ സൗഹൃദ വേദിക്ക് രണ്ടാം സ്ഥാനം.

അൽ സഹീം, റഹീം മീഡിയ, മലയാളം റേഡിയോ 98.6 എന്നിവർ സംയുക്തമായി ദോഹയുടെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുകയും 70 ഓളം സംഘടനകളിൽ നിന്നായി 700ഓളം കലാകാരന്മാർ പങ്കെടുക്കുകയും ചെയ്ത ഖത്തർ ഓൺലൈൻ യൂത്ത് ഫെസ്റ്റിവലിലും ദോഹയിലെ അറിയപ്പെടുന്ന എട്ടു സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് സഫാരി മാൾ സംഘടിപ്പിച്ച പൂക്കള മത്സരത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് തൃശ്ശൂർ ജില്ലാ സൗഹൃദ വേദി തങ്ങളുടെ ഓണക്കാലവും ഓണാഘോഷങ്ങളും ഗംഭീരമാക്കിയത്.

വേദി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ, അഡ്വൈസറി ബോർഡ് ചെയർമാൻ ഷറഫ് പി ഹമീദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, കൾച്ചറൽ കമ്മറ്റി വൈസ് ചെയർമാൻ ഹബീബ് ചെമ്മാള്ളി, കൾച്ചറൽ കമ്മറ്റി കോഡിനേറ്റർ പ്രമോദ്, സെക്രട്ടറി സജീഷ് എന്നിവർ ചേർന്ന് ഓൺലൈൻ യൂത്ത് ഫെസ്റ്റിവൽ വിജയികൾക്കുള്ള ട്രോഫിയും സമ്മാനത്തുകയും ഏറ്റുവാങ്ങി.

സഫാരി മാനേജ്മെന്റിൽ നിന്നും ഓണപ്പൂക്കള മത്സരം രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയും സമ്മാനത്തുകയും വേദി ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫി, കൾച്ചറൽ കമ്മറ്റി കോഡിനേറ്റർ പ്രമോദ്, കൾച്ചറൽ കമ്മറ്റി വൈസ് ചെയർമാൻ ഹബീബ് എന്നിവരും ഏറ്റുവാങ്ങി.

ഒന്നും മാറ്റി വെയ്ക്കപ്പെടേണ്ടതല്ലെന്നും, സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സദാ സന്നദ്ദരാവുകയാണ് ഓരോ സാമൂഹിക പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നും തൃശ്ശൂർ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് സമ്മനദാന ചടങ്ങിൽ പറഞ്ഞു. എല്ലാവര്ക്കും വേദിയുടെ ഓണാശംസകൾ നേർന്നു.

news

Comments


Page 1 of 0