ഈയുഗം ന്യൂസ്
September  05, 2020   Saturday   04:03:12pm

newswhatsapp

ദോഹ: മലപ്പുറം ജില്ലാ സൗഹൃദ വേദി-ഖത്തർ ഒലീവ് റെസ്റ്റോറെന്റിന്റെ സഹകരണത്തോടെ ഓണാഘോഷം സംഘടിപ്പിച്ചു.

കോവിഡ് സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച് പൂക്കളമൊരുക്കിയും ഓണപ്പാട്ടുകൾ പാടിയും മധുരം പങ്കുവച്ചും ചെറുരീതിയിലായിരുന്നു ഒത്തുചേരൽ.

ആഗോളമഹാമാരിയുടെ പിടിയിൽ നിന്നും ലോകം മുക്തി നേടിയതിനു ശേഷം സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് പരിപാടിക്ക് ശേഷം നടന്ന യോഗത്തിൽ ഷാജി അയിരൂർ അഭിപ്രായപ്പെട്ടു.

ഫൈസൽ ഓട്ടോമാക്സ്, മുബാറക്ക് അഹമ്മദ് , ലിൻഷ റിയാസ്, കേശവ് ദാസ്, ശിഹാബ് നരണിപ്പുഴ, അമീർ കോട്ടപ്പുറത്ത്,സലീം ഇടശ്ശേരി, സിദ്ധിഖ് ചെറുവല്ലൂർ, നൂറുദ്ധീൻ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

news

Comments


Page 1 of 0