// // // */ E-yugam


ഈയുഗം ന്യൂസ്
August  23, 2020   Sunday   09:45:28am

news



whatsapp

ദോഹ: മലപ്പുറം ജില്ലയുടെ കലാ കായിക വിദ്യാഭ്യാസ പ്രവാസി ക്ഷേമ മേഖലകള്‍ ഉള്‍പ്പെടെയുള്ള മാനവിക സാംസ്‌കാരിക സമഗ്ര വികസനത്തിന് നിലകൊള്ളുക എന്ന ലക്ഷ്യത്തോടെ ഖത്തറിലെ ജില്ലയില്‍ നിന്നുള്ള പ്രവാസികളെ ഉള്‍പ്പെടുത്തി ഡയസ്‌പോറ ഓഫ് മലപ്പുറം ഡിസ്ട്രിക്ടിന് (ഡോം ഖത്തര്‍) സ്വാതന്ത്ര്യ ദിനത്തില്‍ രൂപം നല്‍കി. ഓണ്‍ലൈന്‍ യോഗത്തില്‍ വെച്ച് നോമിനേഷന്‍ മാതൃകയില്‍ 31 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം കൊടുത്തു.

പ്രസിഡണ്ടായി വി സി. മഷ്ഹൂദിനേയും ജനറല്‍ സെക്രട്ടറിയായി ചെവിടിക്കുന്നന്‍ അബ്ദുല്‍ അസീസിനേയും ട്രഷററായി കേശവദാസ് നിലമ്പൂരിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാര്‍: ഡോ. ഹംസ വി. വി അല്‍സുവൈദ്, ഫിറോസ് അരീക്കോട്, ബഷീര്‍ കുനിയില്‍, ബാലന്‍ മാണഞ്ചേരി, അബ്ദുല്‍ റഷീദ്. പി.പി. സെക്രട്ടറിമാര്‍: രതീഷ് കക്കോവ്, നിയാസ് പൊന്നാനി, ശ്രീജിത്ത് നായര്‍, ഡോ. ഷഫീഖ് താപ്പി മമ്പാട്, ഷാനവാസ് തറയില്‍. ചീഫ് കോഓര്‍ഡിനേറ്റര്‍: ഉസ്മാന്‍ കല്ലന്‍. രക്ഷാധികാരികള്‍: അബൂബക്കര്‍ മണപ്പാട്ട്, ഹൈദര്‍ ചുങ്കത്തറ, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുഹമ്മദ് അഷ്‌റഫ് ചെറക്കല്‍.

ലിറ്റററി കണ്‍വീനര്‍ ആയി എം.ടി നിലമ്പൂരിനെയും സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ ആയി സിദ്ധീഖ് വാഴക്കാടിനെയും ആര്‍ട്‌സ് വിംഗ് കണ്‍വീനര്‍ ആയി ഹരിശങ്കര്‍ വതുകാട്ടിനെയും തെരഞ്ഞെടുത്തു. കമ്മിറ്റി രൂപീകരണത്തിന് ഉസ്മാന്‍ കല്ലന്‍, ജലീല്‍ എ.കെ എന്നിവര്‍ നേതൃത്വം നല്‍കി.

സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. യോഗത്തിന്റെ ലക്ഷ്യങ്ങളും സംഘടനയുടെ ആവശ്യകതയും ബഹുസ്വരതയും അദ്ദേഹം സ്വാഗത പ്രസംഗത്തില്‍ വ്യക്തമാക്കി. തുടര്‍ന്ന് ചാലിയാര്‍ ദോഹ ഫൗണ്ടര്‍ പ്രസിഡണ്ടും സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ പ്രവര്‍ത്തകനുമായ മഷൂദ് തിരുത്തിയാട് ആമുഖപ്രഭാഷണം നിര്‍വഹിച്ചു. കൂട്ടായ്മ രൂപീകരണത്തിന്റെ ആവശ്യകതയും നാള്‍വഴികളും അദ്ദേഹം വിവരിച്ചു.

ഡോ. കെ ഈസ, കോയ കൊണ്ടോട്ടി, ഒദയപുറത്ത് അബ്ദുല്‍ റസാഖ്, രാജേഷ് മേനോന്‍, ഷാനവാസ് എലച്ചോല എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നന്ദി പറഞ്ഞു.

Comments


Page 1 of 0