ഈയുഗം ന്യൂസ്
August  22, 2020   Saturday   01:56:25pm

newswhatsapp

ദോഹ: മലയാളി സമാജം ഇക്കൊല്ലവും കെങ്കേമമായി പൊന്നോണം 2020 ആഘോഷിക്കുന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി 1,000 തൊഴിലാളി സുഹൃത്തുക്കൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ എത്തിച്ചുകൊടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടാതെ വിവിധതരം ഓണാഘോഷ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കാനും തീരുമാനിച്ചു. തിരുവാതിര കളി, മഹാബലി, പൊന്നോണം കുടുംബ ഫോട്ടോ, ഓണപ്പാട്ട്, ഓണപ്പൂക്കളം തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്..

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക: 70222941 / 55116786

Comments


Page 1 of 0