ഈയുഗം ന്യൂസ് ബ്യൂറോ
August  15, 2020   Saturday   09:17:36pm

newswhatsapp

ദോഹ: ദൃശ്യ ചാരുതയിലും ആലാപന മികവിലും സംഗീതത്തിന്റെയും സാങ്കേതികതയുടെയും കയ്യടക്കവുമായി ഖത്തറിലെ കലാകാരന്മാരുടെ ആവിഷ്ക്കാരമായ 'നൂർ' വീഡിയോ ആൽബം ആസ്വാദകലോകത്തിൽ ശ്രദ്ധേയമാകുന്നു.

പ്രവാചകപെരുമയാർന്ന ഗാനരചനയുടെ ശൈലീചൈതന്യവും വരികളോടുള്ള ഇഴയടുപ്പത്തിന്റെ ഈണവും സ്വരസ്ഫുടതയാർന്ന ആലാപനവുമാണ് പതിവ് പാതകളിൽ നിന്നും 'നൂർ' വീഡിയോ ആൽബത്തെ വേറിട്ടതാക്കുന്നത്.

ദോഹയിലെ നാടക ലോകത്ത് സുപരിചിതനായ കലാകാരൻ ഫൈസൽ അരിക്കാട്ടയിലാണ് ഗാന രചനയും, ആശയവും സാക്ഷാൽക്കരവും നിർവഹിച്ചിട്ടുള്ളത്. ലത്തീഫ്മാഹി ഈണം പകർന്ന വരികളെ പ്രശസ്ത പിന്നണിഗായിക സിന്ധു പ്രേം കുമാർ ആലാപനഹൃദ്യമാക്കി. സൂരജ് മായന്നൂരും, മണി വൈകിലിശേരിയുമാണ് ഛായാഗ്രഹണത്തിന് മിഴിവേകിയത്.

ഷോർട് ഫിലിം സംവിധായകൻ ഷമീൽ എ. ജെ ചിത്രസംയോജനത്തെ മികവുറ്റതാക്കിമാറ്റി. ദോഹയിലെ പ്രശസ്ത നാടക സംവിധായകനും അഭിനേതാവുമായ ഫിറോഷ് മൂപ്പനും, നാടക സംഗീത സംവിധായകൻ രതീഷ് മാത്രാടനുമാണ് ക്രിയേറ്റീവ് സപ്പോർട്ടേഴ്സ്.അനുശ്രീജിത്‌, ധ്യാൻ കൃഷ്ണ, ധ്രുവ് കൃഷ്ണ, യാമി രാജ്, ഋഗ്‌വേദ്, ഋതുപർണ്ണ എന്നിവരാണ് വീഡിയോ ആൽബത്തിലെ താരങ്ങൾ. സുബീന ഫൈസൽ നിർമിച്ച 'നൂർ' വീഡിയോ ആൽബത്തിന്റെ റിലീസും മാർക്കറ്റിങ്ങും എസ്സാർ മീഡിയയാണ്.

ജിജേഷ് കൊടക്കലാണ് അസി :ക്യാമറ, ഷിനിൽ വടകരയും ഇസ്മായിൽ കടത്തനാടും സഹസംവിധായകരായി.

പ്രവചകസ്നേഹം തുളുമ്പുന്ന ഒരു പാട്ട് അടുത്തൊന്നും കേട്ടിട്ടില്ലെന്ന്‌ യു ട്യൂബിലൂടെയുള്ള ‌ ആസ്വാദക ലോകം സാക്ഷ്യപ്പെടുത്തിയ 'നൂർ' വീഡിയോ ആൽബത്തന്റെ മറ്റു അണിയറ ശിൽപികൾ: ഓർക്കസ്‌ട്രേഷൻ കോഡിനേറ്റർ - ഷെഫീർ പുത്തൻപള്ളി, വസ്ത്രാലങ്കാരം - മുന്നശ്രീജിത്ത്‌, ആഷിഫസുബൈർ, പോസ്റ്റർ ഡിസൈൻ - ഫർഹാസ് മുഹമ്മദ്, കോർഡിനേറ്റർ - ജലീൽ കുറ്റ്യാടിഎന്നിവരാണ്.

കഴിഞ്ഞ ദിവസം യു ട്യൂബിൽ റിലീസ് ചെയ്തആൽബത്തിന് മന്ത്രി മേഴ്സികുട്ടിയമ്മ സിനിമാ, ചാനൽ താരങ്ങളായ റിസബാവ, മിഥുൻ തുടങ്ങിയവരും ഖത്തറിലെ കലാ- സാംസ്ക്കാരിക മേഖലയിലെ പ്രമുഖരുംആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോയും ആൽബത്തിന്റെ ടീസറിനൊപ്പം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

Comments


Page 1 of 0