// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
August  07, 2020   Friday   05:46:58pm

news



whatsapp

ദോഹ: സീറ്റും ഭക്ഷണവും മുന്‍കൂട്ടി ബുക്ക് ചെയ്യാനും ചെക്ക് ഇന്‍ ചെയ്ത് ബോര്‍ഡിംഗ് പാസ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്ന തരത്തില്‍ ആപ്പ് പരിഷ്‌കരിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ഇതടക്കം നിരവധി ഫീച്ചറുകളാണ് ആപ്പില്‍ ഖത്തര്‍ എയര്‍വേയ്‌സ് അവതരിപ്പിച്ചത്.

ടിക്കറ്റ്‌ ബുക്ക്‌ ചെയ്തവര്‍ക്ക്' മൈ ട്രിപ്പ്' എന്ന ഫീച്ചര്‍ ആപ്പിന്റെ ഹോം സ്‌ക്രീനില്‍ തന്നെ കാണാം. യാത്രയുടെ ഓരോ ഘട്ടത്തിലും പ്രധാന വിവരങ്ങള്‍ നല്‍കുന്നതാണ് ഈ ഫീച്ചര്‍. മാത്രമല്ല, ഇഷ്ടപ്പെട്ട സീറ്റും ഭക്ഷണവും മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ നടത്തുകയും മൊബൈല്‍ വാലറ്റിലേക്ക് ബോര്‍ഡിംഗ് പാസ് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. ബാഗേജ് ടാഗ് പ്രിന്റ് ചെയ്ത് വീട്ടില്‍വെച്ച് തന്നെ അത് ലഗേജില്‍ ഒട്ടിക്കാം.

യാത്ര ചെയ്യേണ്ട വിമാനത്തിന്റെ പുറപ്പെടല്‍ സമയം, ചെക്ക് ഇന്‍, ബോര്‍ഡിംഗ്, ബാഗേജ് എടുക്കല്‍ എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ആപ്പില്‍ ലഭിക്കാന്‍ നോട്ടിഫിക്കേഷന്‍ ഇനേബ്ള്‍ ചെയ്യാം. യാത്രയിലുടനീളം ബാഗേജ് ആപ്പിലൂടെ ട്രാക്ക് ചെയ്യാം. മാത്രമല്ല, ഹമദ് വിമാനത്താവളത്തിലെ മീറ്റ് ആന്റ് അസിസ്റ്റ് സേവനങ്ങള്‍ ബുക്കും ചെയ്യാം. രാജ്യത്തെയും വിസ, പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാ നിബന്ധനകളെയും കുറിച്ചുള്ള പുതിയ വിവരം അറിയാന്‍ സാധിക്കും.

ചെക്ക് ഔട്ട് സമയത്ത് വിവരങ്ങള്‍ കൈമാറാന്‍ പാസ്‌പോര്‍ട്ടിന്റെ ഫോട്ടോയെടുത്ത് നല്‍കാനുള്ള ഫീച്ചറും ആപ്പിലുണ്ട്. അതുപോലെ പണമിടപാടുകള്‍ക്ക് പെയ്‌മെന്റ് കാര്‍ഡുകളുടെ ഫോട്ടോയെടുത്താല്‍ മതി. ശാരീരികമായി നേരിട്ടുള്ള ബന്ധം പരമാവധി ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചറുകള്‍.

ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഖത്തര്‍ എയര്‍വേയ്‌സ് പ്രിവിലിജ് ക്ലബിലെ അംഗങ്ങള്‍ക്ക് 1000 ക്യുമൈല്‍സ് ലഭിക്കും. യാത്രക്കാര്‍ക്കൊരു മികച്ച കൂട്ടായിരിക്കും പരിഷ്‌കരിച്ച മൊബൈല്‍ ആപ്പെന്നും എല്ലാ സമയവും വിവരം നല്‍കുന്നതാകുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.

Comments


Page 1 of 0