ബീച്ചുകളില്‍ ബാര്‍ബിക്യൂ നിരോധിക്കാന്‍ സാധ്യത

ഈയുഗം ന്യൂസ് ബ്യൂറോ     August  06, 2020   Thursday   01:32:08pm

newswhatsapp

ദോഹ: രാജ്യത്തെ ബീച്ചുകളില്‍ ബാര്‍ബിക്യൂ പാര്‍ട്ടികള്‍ നിരോധിക്കാന്‍ സാധ്യത. ഇക്കാര്യം മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സജീവ പരിഗണനയിലാണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് അല്‍ റായ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

നിരവധി ബോധവല്‍ക്കരണ ക്യാമ്പയ്നുകള്‍ക്ക് ശേഷവും ബീച്ചുകള്‍ സന്ദര്‍ശകര്‍ വൃത്തികേടാക്കുന്നത് തുടരുന്നത് മൂലമാണ് ഇത്തരം ഒരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രാലയത്തിലെ ജനറല്‍ ക്ലീന്‍ലിനെസ്സ് വിഭാഗം ഡയറക്ടര്‍ മുക്ബില്‍ മുബാറക്ക്‌ അല്‍ ശമ്മാരി പറഞ്ഞു.

"ബാര്‍ബിക്യൂ പാര്‍ട്ടികള്‍ നടത്തുന്നവര്‍ ഗ്രില്‍, ചിക്കന്‍, ചാര്‍കോള്‍ അവശിഷ്ടങ്ങള്‍ ബീച്ചുകളില്‍ വലിച്ചെറിയുന്നു. നിയമലംഘനം നടത്തുന്നു എന്ന് മാത്രമല്ല ഇത് പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു," അല്‍ ശമ്മാരി പറഞ്ഞു. മറ്റു ജീവജാലങ്ങള്‍ക്കും ഇത് ഭീഷണിയാണ്. ബീച്ചിന്‍റെ ഭംഗി നശിപ്പിക്കുന്നു.

പെരുന്നാള്‍ അവധിദിനങ്ങളിലും മറ്റും നിരവധി പേരാണ് ബീച്ചുകളില്‍ ബാര്‍ബിക്യൂ പാര്‍ട്ടികള്‍ക്കായി എത്തുന്നത്‌. ബീച്ചുകള്‍ വൃത്തികേടാക്കിയാല്‍ 10,000 റിയാല്‍ ആണ് പിഴ.

വലിയ പെരുന്നാള്‍ ദിവസങ്ങളില്‍ അല്‍ ശമാല്‍ ഭാഗത്തെ ബീച്ചുകളില്‍ നിന്നും 124 ടണ്‍ മാലിന്യം നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.


Sort by