ഖത്തറില്‍ കോവിഡ്‌ ബാധിച്ച് കാസർകോട് സ്വദേശി മരണപ്പെട്ടു

ഈയുഗം ന്യൂസ് ബ്യൂറോ     August  05, 2020   Wednesday   08:45:52pm

newswhatsapp

ദോഹ: കോവിഡ്‌ ബാധിച്ച് ഖത്തറില്‍ മലയാളി മരണപ്പെട്ടു. കാസർകോട് തളങ്കര സ്വദേശിയായ മെയദ്ദീൻ പള്ളിക്കൽ അബ്ദുൾഹമീദ് ഹാജി ആണ് മരിച്ചത്. 63 വയസ്സായിരുന്നു.

ഏതാനും ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നുവെന്നും ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടതെന്നും ബന്ധുക്കള്‍ അറിയിച്ചു.

40 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന അബ്ദുൾ ഹമീദ് സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. നേരത്തെ ഉരീദു കമ്പനിയിൽ സീനിയർ ടെക്നിഷ്യൻ ആയി ജോലി ചെയ്തു. കുടുംബം ഖത്തറിൽ ഉണ്ട്.

മൃതദേഹം ബുധനാഴ്ച വൈകുന്നേരം അബൂ ഹമൂര്‍ ഖബർസ്ഥാനിൽ മറവു ചെയ്തു.

ഭാര്യ: റാബിയ ഹമീദ്. മക്കൾ: മുഹമ്മദ് സാബിക് (ഖത്തർ); ഹലീമാത്ത് ഷഹാനാസ് (ഖത്തർ); ഷാക്കിബ് ഹമീദ് (ഖത്തർ); അഹമദ് ഷബിൽ (ദുബൈ). മരുമക്കൾ. ബാസിൽ. സജ്ന, ഖദീജ.


Sort by