ജുമുഅ നമസ്ക്കാരത്തിനായി 200 പള്ളികള്‍ കൂടി തുറക്കും

ഈയുഗം ന്യൂസ് ബ്യൂറോ     August  05, 2020   Wednesday   06:48:27pm

newswhatsapp

ദോഹ: ജുമുഅ നമസ്ക്കാരത്തിനായി അടുത്ത വെള്ളിയാഴ്ച മുതല്‍ രാജ്യത്ത് 200 പള്ളികള്‍ കൂടി തുറക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറയിച്ചു. ഇതോടുകൂടി 400 പള്ളികളില്‍ ജുമുഅ പ്രാര്‍ത്ഥന നടക്കും.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് പള്ളികള്‍ തുറക്കുന്നത്.

‌"കോവിഡ് പ്രൊടോകാള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രാര്‍ത്ഥന നടക്കുക. ഇതുവരെ സഹകരിച്ച എല്ലാ വിശ്വാസികള്‍ക്കും ഇമാമുമാര്‍ക്കും ഞങ്ങള്‍ നന്ദി അറിയിക്കുന്നു," മസ്ജിദ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ കുവാരി പറഞ്ഞു.

"ആദ്യ ഘട്ടത്തില്‍ ജൂണ്‍ 15 ന് പ്രാര്‍ത്ഥനക്കായി 500 പള്ളികള്‍ തുറന്നു. രണ്ടാം ഘട്ടത്തില്‍ ജൂലൈ ഒന്നിന് 300 പള്ളികള്‍ കൂടി തുറന്നു. മൂന്നാം ഘട്ടത്തില്‍ പെരുന്നാളിന് മുമ്പ് 200 പള്ളികള്‍ ജുമുഅ നമസ്ക്കാരത്തിനായി തുറന്നു," അദ്ദേഹം പറഞ്ഞു.


Sort by