ഹോട്ടല്‍ ക്വാരന്‍ടൈന്‍: ഖത്തറില്‍ തിരിച്ചെത്തുന്നവര്‍ക്ക് ഇനി ഷെയറിംഗ് അക്കോമഡേഷനും

ഈയുഗം ന്യൂസ് ബ്യൂറോ     August  01, 2020   Saturday   02:00:08pm

news
ദോഹ: വിദേശത്ത് നിന്നും ഖത്തറിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ക്വാരന്‍ടൈനില്‍ പോകാന്‍ 14 ദിവസത്തേക്കുള്ള ഷെയറിംഗ് ഹോട്ടല്‍ സൗകര്യവും ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയ താഴ്ന്ന വരുമാനക്കാര്‍ക്ക് വേണ്ടിയാണ് ഈ സൗകര്യം. ഇതുവരെ മൂന്നും നാലും അഞ്ചും സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാണ് ക്വാരന്‍ടൈന്‍ സൗകര്യം ഒരുക്കിയിരുന്നത്.

കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ഖത്തറില്‍ എത്തുന്നവര്‍ക്ക് ഒരാഴ്ച ഹോട്ടല്‍ ക്വാരന്‍ടൈന്‍ നിര്‍ബന്ധമാണ്‌.

താഴെപ്പറയുന്ന വിഭാഗങ്ങളില്‍ ക്വാരന്‍ടൈന്‍ താമസ സൗകര്യം ലഭ്യമാണ്: പുരുഷന്മാര്‍ക്ക് സിംഗിള്‍ റൂം; പുരുഷന്മാര്‍ക്ക് മാത്രമായി ഷെയറിംഗ് അക്കോമഡേഷന്‍; സ്തീകള്‍ക്ക് സിംഗിള്‍ റൂം; സ്തീകള്‍ക്ക് ഷെയറിംഗ് അക്കോമഡേഷന്‍.

ശഹാനിയയിലുള്ള മെകൈനെസ് മോട്ടല്‍ ആണ് ഷെയറിംഗ് റൂം നല്‍കുന്നത്.

ഒരു റൂമില്‍ ബുക്ക്‌ ചെയ്തവര്‍ ഒരുമിച്ച് ഒരേ ഫ്ലൈറ്റില്‍ എത്തിയിരിക്കണം.

ചുരുങ്ങിയ ചാര്‍ജ് ഒരു ദിവസം ഒരാള്‍ക്ക്‌ 105 റിയാല്‍ ആണ്. മൂന്ന് നേരം ഭക്ഷണം, എയര്‍പോര്‍ട്ടില്‍ നിന്നും പിക്ക് അപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഷെയറിംഗ് അക്കോമഡേഷന്‍ 14 ദിവസത്തെ ഒരു പാക്കേജ് 2160 റിയാലിന് ലഭ്യമാണ്.

പത്തോ അതില്‍ കൂടുതലോ ആളുകള്‍ക്ക് വേണ്ടി ഗ്രൂപ്പ് ബുക്കിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിസ്ക്കവര്‍ ഖത്തറില്‍ വിളിക്കാം. വിളിക്കേണ്ട നമ്പര്‍: +974 5550 2246 അല്ലെങ്കില്‍ holidays@qatarairways.com.qa എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. ഡിസ്ക്കവര്‍ ഖത്തര്‍ വെബ്സൈറ്റിലൂടെയാണ് ഹോട്ടല്‍ ബൂകിംഗ് നടത്തേണ്ടത്.


  

Sort by